TopTop
Begin typing your search above and press return to search.

പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ ബംഗാളി യുവാവ് ജെ കെ റൌളിംഗിന്റെ അടുത്ത നോവലിലെ നായകന്‍

പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ ബംഗാളി യുവാവ് ജെ കെ റൌളിംഗിന്റെ അടുത്ത നോവലിലെ നായകന്‍

പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ നേത്രപ്രസാദ് ശര്‍മ ഹാരി പോട്ടര്‍ സീരീസ് വായിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്ക് വന്ന ഇന്‍റര്‍നാഷണല്‍ കോളിന്‍റെ അങ്ങേതലയ്ക്കല്‍ ആരെന്നറിഞ്ഞപ്പോള്‍ ശരിക്കും അമ്പരന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട ബ്രിട്ടീഷ് എഴുത്തുകാരി ജെ കെ റൌളിംഗായിരുന്നു അത്. ബംഗാളിലെ ബക്സാ ടൈഗര്‍ റിസര്‍വ്വ് വനത്തില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്ന നേത്രപ്രസാദ് ശര്‍മ്മയാണ് തന്റെ അടുത്ത നോവലിലെ മുഖ്യ കഥാപാത്രം എന്നു പറയാനായിരുന്നു എഴുത്തുകാരി വിളിച്ചത്. ഫോണ്‍ സംഭാഷണത്തിന് ശേഷം 272 പേജുള്ള നോവലിന്റെ കരട് രൂപം റൌളിംഗ് ശര്‍മ്മയ്ക്ക് അയച്ചുകൊടുത്തു. കൂടാതെ നോവലിനെ കുറച്ചുകൂടി മനോഹരമാക്കാന്‍ ശര്‍മ്മയില്‍ നിന്നും കുറച്ചുകൂടി വിവരങ്ങള്‍ വേണമെന്ന് റൌളിംഗ് ആവശ്യപ്പെട്ടു. അതിനായി കാലിഫോര്‍ണിയയിലേക്ക് യുവാവിനെ ക്ഷണിച്ചിരിക്കുകയാണ് എഴുത്തുകാരി. "അവര്‍ എനിക്കു പാസ്പോര്‍ട്ടും വിസയും കിട്ടാന്‍ സഹായിച്ചു. ഈ ജൂലൈ ഓടെ ഞാന്‍ കാലിഫോര്‍ണിയയിലേക്ക് പറക്കും." ആഹ്ലാദം മറച്ചുവെക്കാതെ നേത്രപ്രസാദ് ശര്‍മ്മ പറഞ്ഞു. ബക്സയില്‍ നിന്നും കാലിഫോര്‍ണിയയിലേക്കുള്ള ശര്‍മ്മയുടെ യാത്രയുടെ തുടക്കമിട്ടത് കടുവ സങ്കേതംസന്ദര്‍ശിച്ച 6 അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ്. വന്യജീവികളെ കുറിച്ചും കാടിനെ കുറിച്ചുമുള്ള ശര്‍മ്മയുടെ അറിവ് അവരെ അത്ഭുതപ്പെടുത്തി. മൃഗങ്ങളെ കണ്ടുപിടിക്കാനുള്ള ശര്‍മ്മയുടെ കഴിവും അപാരമായിരുന്നു. ഒരു മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ ശര്‍മ്മയെ ഇന്‍റര്‍വ്യൂ ചെയ്തു. ആ അഭിമുഖത്തില്‍ സാമ്പത്തിക പ്രയാസം കാരണം പഠനം നിര്‍ത്തിയതും പ്രകൃതിയോടുള്ള പ്രണയം കാരണം ടൂറിസ്റ്റ് ഗൈഡായതുമൊക്കെ ശര്‍മ്മ വിവരിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അവരില്‍ ഒരു വിദ്യാര്‍ത്ഥിയായ ലോറയുടെ ഫോണ്‍ കോള്‍ ശര്‍മ്മയെ തേടിയെത്തി. ജെ കെ റൌളിംഗ് തന്നെ വിളിക്കുമെന്നും അവരുടെ അടുത്ത നോവലില്‍ താനാണ് മുഖ്യ കഥാപാത്രം എന്നും ലോറ പറഞ്ഞു. ശര്‍മ്മ വിശദീകരിച്ചു. ബംഗാളിലെ പമ്പു ബസ്തിയിലാണ് നേത്രപ്രസാദ് ശര്‍മ്മയുടെ നാട്.


Next Story

Related Stories