TopTop

ആര്‍ മഹേഷ് സ്മാരക കവര്‍ ഡിസൈന്‍ അവാര്‍ഡ് സൈനുല്‍ ആബിദിന്; പുസ്തകം താഹ മാടായിയുടെ 'ആയിരത്തിയൊന്ന് മലബാര്‍ രാവുകള്‍'

ആര്‍ മഹേഷ് സ്മാരക കവര്‍ ഡിസൈന്‍ അവാര്‍ഡ് സൈനുല്‍ ആബിദിന്; പുസ്തകം താഹ മാടായിയുടെ

ഗ്രീന്‍പെപ്പര്‍ പബ്ലിക്ക ഏര്‍പ്പെടുത്തിയ 2018-19 വര്‍ഷത്തെ ആര്‍. മഹേഷ് സ്മാരക കവര്‍ ഡിസൈന്‍ അവാര്‍ഡിന് സൈനുല്‍ ആബിദ് അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച താഹ മാടായിയുടെ ആയിരത്തിയൊന്ന് മലബാര്‍ രാവുകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ ആണ് മികച്ച കവര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കമല്‍റാം സജീവ്, ജയന്‍ ശിവപുരം, ആര്‍ട്ടിസ്‌റ് ദേവപ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. 2018 ഒക്ടോബര്‍ 1 മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.

പുസ്തക-സിനിമാപോസ്റ്റര്‍ ഡിസൈനറും ചിത്രകാരനുമായ ആര്‍ മഹേഷിന്റെ ഓര്‍മ്മയ്ക്കായാണ് അവാര്‍ഡ് നല്‍കുന്നത്. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.


Next Story

Related Stories