TopTop
Begin typing your search above and press return to search.

എന്‍ പ്രഭാകരന് ക്രോസ് വേഡ് പുരസ്‌കാരം

എന്‍ പ്രഭാകരന് ക്രോസ് വേഡ് പുരസ്‌കാരം

ക്രോസ് വേഡ് ബുക്‌സ് പുരസ്‌കാരം എന്‍. പ്രഭാകരന്. അദ്ദേഹത്തിന്റെ 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ജയശ്രീ കളത്തിലാണ് 'ഡയറി ഓഫ് എ മലയാളി മാഡ്മാന്‍' എന്നപേരില്‍ പുസ്തകം പരിഭാഷപ്പെടുത്തിയത്. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ മുകുന്ദ് പത്മനാഭനില്‍നിന്ന് എന്‍. പ്രഭാകരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ നിരവധി പുസ്തകങ്ങള്‍ മത്സരത്തിലുണ്ടായിരുന്നെങ്കിലും അഞ്ച് പുസ്തകങ്ങളാണ് അവസാനവട്ടത്തില്‍ എത്തിയത്. ഇന്ത്യന്‍ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുവാന്‍ വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്‌കാരം. ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. ജനീസ് പാരിയറ്റ്, സൊമാക് ഘോഷല്‍, വിവേക് തെജുജ എന്നിവരായിരുന്നു പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്.

എന്‍ പ്രഭാകരന്റെ മായാമനുഷ്യനായിരുന്നു ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചത്. എന്‍. പ്രഭാകരന്‍ ഇപ്പോള്‍ കണ്ണൂര്‍ ധര്‍മടത്താണ് താമസം. തലശ്ശേരി ബ്രണ്ണന്‍ കോളേജ് മലയാളം വിഭാഗം അധ്യാപകനായിരുന്നു.


Next Story

Related Stories