TopTop
Begin typing your search above and press return to search.

ക്രോസ് വേള്‍ഡ് ബുക്ക് അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ എന്‍. പ്രഭാകരന്റെ ഡയറി ഓഫ് എ മലയാളി മാഡ് മാനും

ക്രോസ് വേള്‍ഡ് ബുക്ക് അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ എന്‍. പ്രഭാകരന്റെ ഡയറി ഓഫ് എ മലയാളി മാഡ് മാനും

ക്രോസ് വേള്‍ഡ് ബുക്ക് അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ എന്‍. പ്രഭാകരന്റെ ഡയറി ഓഫ് എ മലയാളി മാഡ് മാനും. ജയശ്രീ കളത്തില്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത എന്‍ പ്രഭാകരന്റെ കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുവാന്‍ വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്‌കാരം. ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. ജനീസ് പാരിയറ്റ്, സൊമാക് ഘോഷല്‍, വിവേക് തെജുജ എന്നിവരായിരുന്നു പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്.

ഈ വര്‍ഷം നല്‍കുന്ന പതിനേഴാമത് ക്രോസ് വേള്‍ഡ് അവാര്‍ഡില്‍ ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, വിവര്‍ത്തന സാഹിത്യം, ബാല സാഹിത്യം,ജനപ്രീയ സാഹിത്യം,ജീവചരിത്രം, ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവയിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

എന്‍ പ്രഭാകരന്റെ മായാമനുഷ്യനായിരുന്നു ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചത്. ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഓടക്കുഴല്‍ അവാര്‍ഡ് ഡോ. എം.ലീലാവതി സമര്‍പ്പിക്കും.


Next Story

Related Stories