TopTop
Begin typing your search above and press return to search.

കൊറോണ ഭീതിയ്ക്കിടെ ആളുകള്‍ എറ്റവും കൂടുതല്‍ വായിക്കുന്ന പുസ്തകങ്ങളിലൊന്ന് ഒരു അമേരിക്കന്‍ നോവല്‍, കാരണം ഇതാണ്

കൊറോണ ഭീതിയ്ക്കിടെ ആളുകള്‍ എറ്റവും കൂടുതല്‍ വായിക്കുന്ന പുസ്തകങ്ങളിലൊന്ന് ഒരു അമേരിക്കന്‍ നോവല്‍, കാരണം ഇതാണ്

വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെടുന്ന ഒരു കൊലയാളി വൈറസിനെ കുറിച്ച് ഡീൻ കൂന്റ്സ് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ നോവലാണ്‌ ഇപ്പോള്‍ ബെസ്റ്റ് സെല്ലറായി മാറിക്കൊണ്ടിരിക്കുന്നത്. 1981-ൽ പുറത്തിറങ്ങിയ 'ദി ഐസ് ഓഫ് ഡാർക്ക്‌നെസ്' എന്ന കൃതി കോവിഡ് -19 പൊട്ടിപ്പുറപ്പെടുമെന്ന് പ്രവചിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ അവകാശപ്പെടുന്നത്.

2020 മാർച്ച് 1-മുതല്‍ ആമസോണില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൂന്നാമത്തെ പുസ്തകമാണ് 40-ഓളം വർഷം പഴക്കമുള്ള കൂന്റ്സിന്‍റെ നോവല്‍. അലക്സ് നോർത്തിന്റെ ദി വിസ്പർ മാനും, ഹിലാരി മാന്റലിന്റെ ദി മിറർ ആൻഡ് ലൈറ്റുമാണ് ഹിറ്റ്‌ ചാരട്ടിലുള്ള മറ്റുരണ്ട് പുസ്തകങ്ങള്‍.

ഐസ് ഓഫ് ഡാർക്ക്നെസിൽ പറയുന്ന, വുഹാനില്‍ നിന്നും ഉണ്ടാകുന്ന 'വുഹാന്‍-400' എന്ന ബയോവെപ്പണ്‍ 12 മണിക്കൂറിനുള്ളിൽ 100 ​​ശതമാനം മരണനിരക്കിന് കാരണമാകുന്ന മാരക വൈറസാണ്. ഒരുപാട് ചിലവുവരുന്ന എന്നാല്‍ മലിനീകരണം ഒട്ടുമില്ലാത്ത ഈ ആയുധമാണ് 'ഒരു നഗരത്തെയോ രാജ്യത്തെയോ തുടച്ചുമാറ്റാൻ' ചൈനക്കാര്‍ ഉപയോഗിക്കുന്നതെന്ന് നോവലില്‍ പരാമര്‍ശിക്കുന്നു. 'വുഹാൻ -400 എന്നാണ് അവരതിനെ വിളിക്കുന്നത്. കാരണം വുഹാൻ നഗരത്തിന് പുറത്തുള്ള അവരുടെ ആർ‌ഡി‌എൻ‌എ ലാബുകളിൽനിന്നാണ് അവരത് വികസിപ്പിച്ചെടുത്തത്' എന്നാണ് നോവലിലെ ഒരു കഥാപാത്രം പറയുന്നത്.

നോവലിലെ ഈ ഭാഗത്തിന്‍റെ സ്ക്രീൻഷോട്ട് നിക്ക് ഹിന്റൺ എന്ന ട്വിറ്റർ ഉപയോക്താവ് ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി. അതോടെ ആമസോണില്‍ പുസ്തകത്തിന്‍റെ ആവശ്യക്കാരുടെ എണ്ണവും ഉയര്‍ന്നു. പുതിയ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് വുഹാനില്‍ നിന്നാണ് എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലും നോവലുമായി ബന്ധപ്പെടുത്താവുന്ന ഒന്നുമില്ല. കൊറോണ എങ്ങിനെ മനുഷ്യരിലെത്തി എന്നതു സംബന്ധിച്ച ശാസ്ത്രീയമായ അഭിപ്രായ സമന്വയം ഇതുവരെ ഉണ്ടായിട്ടില്ല.

എന്നിരുന്നാലും, വുഹാൻ -400 എന്ന സാങ്കൽപ്പിക വൈറസും കൊറോണ വൈറസും തമ്മില്‍ നേരിയ സാമ്യവും കാണാം. നോവലിലെ ഒരു കഥാപാത്രം പറയുന്നത് ഇപ്രകാരമാണ് 'വുഹാൻ -400 ഒരു തികഞ്ഞ ആയുധമാണ്. ഇത് മനുഷ്യരെ മാത്രം ബാധിക്കുന്നു. മറ്റൊരു ജീവിക്കും അത് വഹിക്കാൻ കഴിയില്ല. സിഫിലിസ് പോലെ വുഹാൻ -400 ന് ഒരു ജീവനുള്ള മനുഷ്യശരീരത്തിന് പുറത്ത് ഒരു മിനിറ്റിലധികം അതിജീവിക്കാൻ കഴിയില്ല'. എന്നാല്‍ കൊറോണ വൈറസിന് ശരീരത്തിനു പുറത്ത് ഒരുപക്ഷെ ദിവസങ്ങളോളം നില്‍ക്കാന്‍ കഴിയും. മാത്രവുമല്ല, മൂലമുള്ള മരണനിരക്ക് വെറും 2 മുതൽ 3 ശതമാനം വരെയാണ്.

കൂന്റ്സിന്‍റെ നോവലില്‍ വുഹാൻ -400 തലച്ചോറിനെയാണ് ബാധിക്കുന്നത്. എന്നാല്‍, കൊറോണ വൈറസ് പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുക. ചില സാഹചര്യങ്ങളില്‍ ന്യുമോണിയക്ക് കാരണമാവുകയും ചെയ്യും. പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.


Next Story

Related Stories