TopTop
Begin typing your search above and press return to search.

ഗാന്ധി ദര്‍ശന്‍ വേദി ഇനിമുതല്‍ കെപിസിസിയുടെ പോഷക സംഘടന

ഗാന്ധി ദര്‍ശന്‍ വേദി ഇനിമുതല്‍ കെപിസിസിയുടെ പോഷക സംഘടന

പ്രമുഖ ഗാന്ധിയന്‍ സംഘടനയായ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയെ കെപിസിസി യുടെ പോഷക സംഘടനയായി അംഗീകരിച്ചതായി കെപിസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ അറിയിച്ചു.

ഗാന്ധിയന്‍ തത്വങ്ങള്‍ പ്രചരിപ്പിക്കുക, അനുവര്‍ത്തിക്കുക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഘടന മുഖ്യമായും ലക്ഷ്യമിടുന്നത്. 2018 ല്‍ ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങിയ സംഘടന അനീതിക്കെതിരായ പോരാട്ടത്തിലും, സാമൂഹ്യ-സാംസ്‌ക്കാരിക വിഷയങ്ങളിലും ശ്രദ്ധേയമായ പ്രതികരണങ്ങളും , സമരങ്ങളും നടത്തിയിരുന്നു.

മുന്‍ എം.പിയും കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള ഏക രക്ഷാധികാരിയും , കാലടി സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ: എം.സി ദിലീപ് കുമാര്‍ ചെയര്‍മാനും , ഡോ: നെടുമ്പന അനില്‍ ജനറല്‍ ജനറല്‍ സെക്രട്ടറിയുമായ സംഘടനയ്ക്ക് പ്രവാസി, വനിതാ , കാര്‍ഷിക , ബാലജന, ഐ.ടി വിഭാഗങ്ങളിലായി അഞ്ച് പോഷക വിഭാഗങ്ങളുമുണ്ട്.വേദി വക്താക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം.


Next Story

Related Stories