TopTop
Begin typing your search above and press return to search.

'ഇഗ്‌നൈറ്റ് '- കോവിഡ് കാലത്തെ കവിതകളും ചിത്രങ്ങളും ഒരേ വേദിയില്‍

ഇഗ്‌നൈറ്റ് - കോവിഡ് കാലത്തെ കവിതകളും ചിത്രങ്ങളും ഒരേ വേദിയില്‍

കോവിഡ് മഹാമാരിയുടെ ബുദ്ധിമുട്ടുകളില്‍നിന്നും മനപ്രയാസങ്ങളില്‍നിന്നും രക്ഷനേടാന്‍ പലരും ആശ്രയം കണ്ടെത്തിയത് കലകളിലാണ്. ഇത്തരത്തില്‍ ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട കവിതകളുടെയും ചിത്രങ്ങളുടെയും ഓണ്‍ലൈന്‍ പ്രദര്‍ശനം ഇഗ്നൈറ്റ് നാലുമുതല്‍ 12 വരെ നടക്കും. ലെബനന്‍, പെറു, കാനഡ, യു.എസ്.എ, ഇന്ത്യ എന്നിവിടങ്ങളില്‍നിന്ന് കലാകാരന്മാര്‍ പങ്കെടുക്കും. പ്രധാനമായും എട്ട് കവികളും എട്ട് ചിത്രകാരന്മാരുമായിരിക്കും പങ്കെടുക്കുക.

കോവിഡ് കാലത്തെ 40-ഓളം കവിതകളും ചിത്രങ്ങളും എക്സിബിഷനിലുണ്ടാകും. വിഷ്വല്‍ ആര്‍ട്ടിസ്റ്റും ആര്‍ട്ട് ബ്ലോഗറുമായ ദീപാ ഗോപാലിന്റെ നേതൃത്വത്തിലാണ് പരിപാടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചിത്രങ്ങളും കവിതകളും ബ്ലോഗ്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ ഒരുമിച്ച് ഒരേ വേദിയില്‍ എത്തിക്കുകയാണ് ഈ പ്രദര്‍ശനത്തിന്റെ ലക്ഷ്യം.

അഹലം അബ്ബാസ്, അനിന്ദിത ചക്രബര്‍ത്തി, ദേവന്‍ മഡംഗര്‍ലി, ജര്‍മന്‍ ഫെര്‍ണാണ്ടസ്, ലോറന്‍ റുഡോള്‍ഫ്, ലിസ് റാമോസ്, യാമിനി മോഹന്‍ തുടങ്ങിവരുടെ ചിത്രങ്ങളും ആര്‍ദ്ര മാനസി, എല്ലോറ മിശ്ര, ഗീതാഞ്ജലി കൊളനാട്, ജോസഫ്, മിനി എസ്. മേനോന്‍, നമ്രത വരദരാജന്‍, രാധ ഗോമതി, സോണിയ തുടങ്ങിയവരുടെ കവിതകളും ഉണ്ടാകും. പരിപാടിയുടെ ഭാഗമാകാനും കൂടുതല്‍ വിവരങ്ങള്‍ക്കും: +971503865067.


Next Story

Related Stories