TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ എഴുത്തുകാരിയുടെ ആദ്യ നോവല്‍ ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍

ഇന്ത്യന്‍ എഴുത്തുകാരിയുടെ ആദ്യ നോവല്‍ ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍

ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങളില്‍ ഇന്ത്യന്‍ വംശജയായ എഴുത്തുകാരി അവ്‌നി ദോഷിയുടെ ആദ്യ നോവലും. 'ബേണ്‍റ്റ് ഷുഗര്‍' (Burnt Sugar) എന്ന പേരില്‍ പുറത്തിറങ്ങിയ പുസ്തകം ഇന്ത്യയില്‍ ' ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍' എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൂനെയിലാണ് നോവലിന്റെ പശ്ചാത്തലം. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് പരിചിതയായ എഴുത്തുകാരി എന്നത് ഇന്ത്യന്‍ വായനക്കാരെ ഈ നോവലിലേക്ക് ആകര്‍ഷിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ദോഷിയുടെ നോവല്‍ ആളുകളെ പിടിച്ചിരുത്തുന്നതും അമ്പരപ്പിക്കുന്നതുമാണെന്ന് ബുക്കര്‍ വെബ്‌സൈറ്റില്‍ പറയുന്നു. ഒരു പ്രണയകഥയും ഒപ്പം വിശ്വാസവഞ്ചനയെക്കുറിച്ചുള്ള കഥയുമാണിത്, വാളിനെപ്പൊലെ മൂര്‍ച്ചയുള്ളതെന്നും സൈറ്റില്‍ പറയുന്നു.

Next Story

Related Stories