എഴുത്തിന്റെ രാഷ്ട്രീയ സാധ്യതകളെ കണ്ടെത്തിയ എഴുത്തുകാരനാണ് എന്‍ പ്രഭാകരന്. കഥകളിലൂടെയും കവിതയിലൂടെയും നോവലുകളിലൂടെയും വായനക്കാരുമായി ശക്തമായ രാഷ്ട്രീയ സംവേദനം നടത്തിയ എഴുത്തുകാരന്. 'മായാമനുഷ്യന്' എന്ന നോവലിന് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചതിനുശേഷം ഇപ്പോള്‍ അദ്ദേഹത്തിന്റെ 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി' എന്ന കൃതിയുടെ വിവര്‍ത്തനത്തിന് ക്രോസ് വേര്‍ഡ് അവാര്‍ഡും ലഭിച്ചിരിക്കുകയാണ്. വായനയുടേയും എഴുത്തിന്റേയും രാഷ്ട്രീയ സാധ്യതകളെ കുറിച്ചും. വായനയുടെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും എന്‍. പ്രഭാകരന് സംസാരിക്കുന്നു.
ക്രോസ് വേര്‍ഡ് അവാര്‍ഡ്
പ്രധാനപ്പെട്ട ഒന്നായി എഴുത്തുലോകം പരിഗണിക്കുന്ന ഒന്നാണിത്. അതില്‍ സന്തോഷമുണ്ട്. ജയശ്രീ കളത്തില്‍ ഇത് നല്ലരീതിയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അവാര്‍ഡ് ലഭിക്കുന്നതിന് മുന്‍പുതന്നെ ഇത് വായിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഭാഗ്യനാഥ് ചെയ്ത ഇല്ലസ്ട്രേഷന്‍സ് ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ സന്തോഷം തരുന്ന ഒന്നാണിത്.
We're proud to announce that #DiaryOfAMalayaliMadman by N. Prabhakaran has won the Crossword Book Award in Indian Language Translation (Jury)!
- HarperCollins India (@HarperCollinsIN) January 14, 2020
Have you read this brilliant translation yet? #StoriesThatInspire #CrosswordBookAward @Crossword_book pic.twitter.com/yQeXc2kRXc
Honor is it's own language and The Crossword Book Award (Jury) for Translation goes to the thought-provoking 'Diary of a Malayali Madman' by Jayasree Kalathil and N Prabhakaran published by Harper Collins India. Congratulations! #StoriesThatInspire