പിണറായി സര്‍ക്കാറിന്റെ അവസാനത്തെ സമ്ബൂര്‍ണ ബജറ്റ് അവതരിച്ച ധനമന്ത്രി തോമസ് ഐസക് ഇത്തവണ കണക്കുകള്‍ക്കൊപ്പം ഉദ്ധരിച്ചത് പുതിയ തലമുറയുടെ വരികളും നിലപാടുകളും. ടോം വട്ടക്കുഴിയുടെ ഗാന്ധിയുടെ മരണം എന്ന പെയിന്റിങ് ആയിരുന്നു തോമസ് ഐസക് നിയമസഭയില്‍ അവതരിച്ചിച്ച തന്റെ 11മത് ബജറ്റിന്റെ കവര്‍. കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പേരെടുത്ത സാഹിത്യകാരന്മാരുടെ വരികള്‍ ചേര്‍ത്തു പിടിച്ച അദ്ദേഹം ടാഗോറിന്റെ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ വരികള്‍ ചൊല്ലി പൗരത്വ പ്രക്ഷോഭകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.
രാജ്യം അഭിമുഖീകരിക്കുന്ന, അസാധാരണമായ െവല്ലുവിളികളുെട പശ്ചാത്തലത്തിലാണ് 2020-21 ധനകാര്യ വര്‍ഷേത്തയ്ക്കുള്ള ബജറ്റ് സഭ മുമ്ബാകെ സമര്‍പ്പിക്കുന്നതെന്നും ബജറ്റിലേക്ക് രാജ്യത്തെ സാഹചര്യങ്ങളുടെ ഗൗരവം നാം മനസിലാക്കേണ്ടതുണ്ട് എന്ന് പരാമര്‍ശത്തോടെ കവി അന്‍വര്‍ അലിയുടെ വരികളെയാണ് തോമസ് ഐസക് ആദ്യം ഉദ്ധരിച്ചത്.
"മനസ്സാലെ നമ്മള്
നിനയ്ക്കാത്തെതല്ലാം
കൊടുങ്കാറ്റുപോലെ
വരുന്ന കാല"ത്താണ്ഇന്നു നമ്മള് ജീവിക്കുന്നത്. "പകയാണ് പതാക
ഭീകരതയാണ് നയത്രന്തം
ആക്രമണമാണ് അഭിവാദനം.."
പിന്നാലെ, പൗരത്വനിയമത്തെ വിമര്‍സിച്ച തോമസ് ഐസക് ഒപി സുരേഷിന്റെ 'ഓരോ പൗരനും ഒരോ പൊട്ടിത്തെറി' എന്ന വാചകം ഇന്നത്തെ സാഹചര്യത്തെ അക്ഷരാര്‍ത്ഥത്തില്‍ വരച്ചിടുന്നതാണെന്നും ചൂണ്ടിക്കാട്ടി.
വയനാട് മീനങ്ങാടി ഹയര്‍ സെക്കഡറി സ്കൂളിലെ ദ്രുപത് ഗൗതം എന്ന പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയെയാണ് പൗരത്വ നിയമത്തെയും, തടങ്കല്‍ പാളയങ്ങളെയും വിശേഷിപ്പിക്കാന്‍ തോമസ് ഐസക്ക് ചേര്‍ത്ത് പിടിച്ചത്. 'ഭയം ഒരു രാജ്യമാണ് അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ്' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രജകളുടെ പൗരത്വം ഭരണാധികാരികള്‍ മായിച്ചു കളയാനൊരുങ്ങുന്നത് എന്ന്
"തെറ്റിവരച്ച വീട്
ഒരു കുട്ടി റബ്ബര്‍ െകാണ്ട്
മാച്ചു കളഞ്ഞതു പോലെ' എന്ന പിഎന്‍ ഗോപീകൃഷ്ണന്റെ വരികളെ കൂട്ട് പിടിച്ച് ധനമന്ത്രി നിയമ സഭയില്‍ വ്യക്തമാത്തി.
പിന്നാലെ പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ്, എന്നിവരുടെ വരികളും തോമസ് ഐസക് ഉപയോഗിച്ചു. സ്വത്രന്ത ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത് എന്നും വിദ്യാര്‍ത്ഥികളും സ്ത്രീകളും യുവാക്കളുമാണ് ഈ പ്രക്ഷാഭത്തിന്റെ മുന്‍പന്തിയില്‍ എന്നും പ്രഭാവര്‍മ്മയുടെ വരികളെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
'അട്ടഹാസത്തിന്റെ മുഴക്കവും,
ചിലമ്ബുന്ന െപാട്ടിക്കരച്ചിലിന്റെ കലക്കവും,
നിതാന്തമായ ൈവരക്കരിന്തേളിളക്കവും'
ഭരണകൂടം സൃഷ്ടിക്കുന്ന ഭീതിയ്ക്ക് കീഴടങ്ങില്ല എന്ന മുഷ്ടി ചുരുട്ടലില്‍ ഇരമ്ബുകയാണ് കാമ്ബസുകള്‍ എന്നും പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
"മഞ്ഞിന്റെ മീതേ
പന്തമായ് പെണ്‍കുട്ടികള്‍,
സംഘവാദ് സേ ആസാദി മുഴക്കുന്നു" എന്ന വിനോദ് വൈശാഖിയുടെ വരികളും
"ഞങ്ങളാണ്, ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം
നിങ്ങള്‍ വീണിടാതെ വയ്യ
ഹാ ചവറ്റു കൂനയില്‍ .."
എന്ന റഫീഖ് അഹമ്മദിന്റെ വരികള്‍ ഭാവിയുടെ പ്രതീക്ഷയാണെന്നും അത് യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആമുഖത്തില്‍ പറഞ്ഞു വയ്ക്കുന്നു.
ബെന്യാമന്റെ മഞ്ഞ നിറമുള പകലുകള്‍ എന്ന നോവലിലെ വരികളുടെ ഊഴമായിരുന്നു പിന്നീട്.
"ഉച്ച കഴിഞ്ഞ് മൂന്നു മണിയായേപ്പാഴേയ്ക്കും ജനങ്ങള്‍ തെരുവിലൂെട പതിയെപ്പതിയെ ഒഴുകാന്‍ തുടങ്ങി.... ചിലര്‍ രാജ്യത്തിന്റെ ദേശീയ പതാകയും ചിലര്‍ സമാധാനത്തിന്റെവെള്ളെക്കാടിയും പിടിച്ചിട്ടുണ്ടായിരുന്നു. ചിലരാകെട്ട, േദശീയപതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല , ഞങ്ങളുടെ സ്വന്തമാണ് എന്ന സേന്ദശമാണ് അവര്‍ അതിലൂടെ നല്‍കിയത്". എല്‍ഡിഎഫ് തീര്‍ത്ത് മനുഷശ്യ ശൃംഖലയെയായിരുന്നു ധനമന്ത്രി വാക്കുകളിലൂടെ പറഞ്ഞുവച്ചത്. ഒപ്പം 'നിലവിളി കെടുത്താന്‍ ഓടിക്കൂടുന്ന നന്മെയക്കാള്‍ സുന്ദരമായി ഒന്നുമില്ല' എന്ന കെജിഎസിന്റെ വരികളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനകീയ ചെറുത്തുനില്‍പ്പിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രകടനമായിരുന്നു ജനുവരി 8ലെ ദേശീയ പണിമുടക്കെന്നും കവിതയെ കുട്ടു പിടിച്ച് അദ്ദേഗം ഓര്‍മ്മിപ്പിച്ചു.
"ഇന്നെല വരെ ഒരു ജാഥയിലും നിന്നിട്ടില്ലെങ്കിലെന്ത്
ഇന്ന് ജാഥയുടെ മുന്നില്‍ കയറിനിന്ന് മുഷ്ടി ചുരുട്ടുന്നു പടുവൃദ്ധര്‍
ചരിത്രം പഠിക്കാന്‍പോയ കുട്ടികള്‍ ചരിത്രം സൃഷ്ടിക്കാന്‍
തെരുവുകളെ സ്വന്തം ചോരെകാണ്ട് നനയ്ക്കുന്നു." എന്ന് വിഷ്ണുപ്രസാദിന്റെ വരികളും ബജറ്റ് പ്രസംഗത്തില്‍ ഇടം പിടിച്ചു.
രവീന്ദ്ര നാഥ ടാഗോറിന്റെ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ മുപ്പത്തഞ്ചാം സര്‍ഗ്ഗം ഉദ്ധരിച്ച് കൊണ്ടായിരുന്നു ഡോ. തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.
എന്‍.പി. ച്രന്ദേശഖരന്റെ തര്‍ജ്ജമയാണ് ഇതിനായി ഉദ്ധരിച്ചത്.
'എവിടെ മനം
ഭയശൂന്യം
എവിടെ ശീര്‍ഷമനീതം
എവിടെ സ്വത്രന്തം ജ്ഞാനം...'.
അതാണ് സ്വാത്രന്ത്യത്തിന്റെ സ്വര്‍ഗ്ഗം, ഇന്ത്യക്കാരെ അവിടേയ്ക്ക് വിളിച്ചുണര്‍ത്തേണ എന്നായിരുന്നു ടാഗോറിന്റെ പ്രാര്‍ത്ഥനയെന്നു പറഞ്ഞുവയ്ക്കുന്ന അദ്ദേഹം. സ്വാത്രന്ത്യത്തിന്റെ ആ സ്വര്‍ഗ്ഗത്തിനു വേണ്ടി പ്രക്ഷോഭ രംഗത്ത് നിലയുറപ്പിച്ച യുവേപാരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.