Top

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ യഥാര്‍ത്ഥ മുഖം ജാലിയന്‍വാലാബാഗിലൂടെ വിലയിരുത്തുമ്പോള്‍

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ യഥാര്‍ത്ഥ മുഖം ജാലിയന്‍വാലാബാഗിലൂടെ വിലയിരുത്തുമ്പോള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ദിശ മാറ്റിമറിച്ച സംഭവമായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതി. 1919 ഏപ്രില്‍ 13 ന് അമൃത്സറിലെ ജാലിയന്‍വാലാബാഗ് എന്ന സ്ഥലത്ത് നിരായുധരായ ഇന്ത്യക്കാര്‍ക്ക്‌നേരെ റെജിനാള്‍ഡ് റെജിനാള്‍ഡ് ഡയര്‍ എന്ന ബ്രിട്ടീഷ് ജനറല്‍ വെടിവെക്കാന്‍ ഉത്തരവിട്ടത്. അഞ്ഞൂറോളം പേര്‍ അവിടെ അന്ന് വെടിയേറ്റ് മരിച്ചു എന്നാണ് കണകാക്കപ്പെടുന്നത്. ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഹീനമായൊരു ദിവസമായിരുന്നു അത്. പത്തു മിനിറ്റ്‌കൊണ്ട് ചരിത്രത്തെ മാറ്റിമറിച്ച ആ ദുരന്തത്തെപ്പറ്റി ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലണ്ടനിലെ ക്യൂന്‍മേരി സര്‍വകലാശാലയിലെ അധ്യാപകനായ കിം എ. വാഗ്നര്‍ രചിച്ച ' ജാലിയന്‍വാലാ ബാഗ് : ഏന്‍ എംപയര്‍ ഓഫ് ഫിയര്‍ ആന്റ് ദ മേക്കിങ് ഓഫ് അമൃത്സര്‍ മാസകര്‍' എന്ന കൃതി.

ജാലിയന്‍വാലാബാഗ് ദുരന്തത്തിന്റെ കാരണങ്ങളും പശ്ചാത്തലവും അതി സൂക്ഷ്മമായി വിലയിരുത്തുകയാണ് ഗ്രന്ഥകാരന്‍. നൂര്‍വര്‍ഷം പിന്നിടുമ്പോഴും അത് വേണ്ടത്ര വിശകലനം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വാഗ്നര്‍ പറയുന്നത്. ചരിത്രാത്മകമായും വൈകാരികതയെ മാറ്റി നിര്‍ത്തിയും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ നോക്കികാണാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ മുന്നോട്ട് നയിച്ച ചാലകശക്തിയായിട്ടാണ് ഇതിനെ വാഗ്നര്‍ നോക്കികാണുന്നത്.

പൊതുവായ ചില വിശകലനങ്ങള്‍ക്കപ്പുറം ആഴത്തിലാരും പഠനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ അരും കൊലയ്ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഡയര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പൊതുവായ മാനസികാവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് വാഗ്നര്‍ നിരീക്ഷിക്കുന്നത്. കൊളോണിയല്‍ മനോഭാവത്തിന്റെ ഭാഗമാണിതെന്നും വാഗ്നര്‍ നിരീക്ഷിക്കുന്നു. ഇതുവരെ എഴുതപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും രേഖകളും പരിശോധിച്ചാണ് വാഗ്നര്‍ ഈ നിരീക്ഷണങ്ങള്‍ നടത്തുന്നത്.


Next Story

Related Stories