TopTop
Begin typing your search above and press return to search.

ഏണസ്റ്റ് ഹെമിങ്‌വേ, ജെയിംസ് ജോയ്സ്, ഗെർ‌ട്രൂഡ് സ്റ്റെയ്ൻ, എന്തായിരുന്നു ഈ സാഹിത്യകാരന്മാരുടെ വായനാശീലം?, രഹസ്യങ്ങൾ തുറക്കുന്നു

ഏണസ്റ്റ് ഹെമിങ്‌വേ, ജെയിംസ് ജോയ്സ്, ഗെർ‌ട്രൂഡ് സ്റ്റെയ്ൻ,  എന്തായിരുന്നു ഈ സാഹിത്യകാരന്മാരുടെ വായനാശീലം?, രഹസ്യങ്ങൾ തുറക്കുന്നു

ഏണസ്റ്റ് ഹെമിംഗ്വേ, ജെയിംസ് ജോയ്സ്, ഗെർ‌ട്രൂഡ് സ്റ്റെയ്ൻ എന്നിവരുൾപ്പെടെയുള്ള സാഹിത്യകാരന്മാരുടെ വായനാശീലം എന്തായിരുന്നുവെന്ന് അറിയുമോ? ഇത്രകാവും ആര്‍ക്കും അറിയാത്ത വലിയ രഹസ്യങ്ങളിലേക്ക് വാതില്‍ തുറക്കുകയാണ് പാരീസിലെ ഒരു ഗ്രന്ഥശാല. ബുക്ക്‌ഷോപ്പിലെ വിവരങ്ങളെല്ലാം ഡിജിറ്റലായി റെക്കോര്ഡ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പല രസകരമായ കാര്യങ്ങളും വ്യക്തമാകുന്നത്.

ഹെമിംഗ്വേ 1925 ൽ, 'ദി ഓൾഡ് മാൻ ആൻഡ് സീ' എന്ന നോവൽ എഴുതുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ്, ജോഷ്വ സ്ലോകമിന്റെ ഓർമ്മക്കുറിപ്പായ 'സെയിലിംഗ് അലോൺ എറൌണ്ട് ദ വേൾഡ്' എന്ന പുസ്തകം വായിക്കാനായി എടുത്തിരുന്നു. ടിഎച്ച് ക്രോസ്ഫീൽഡിന്റെ ചരിത്രപ ഗ്രന്ഥമായ 'എ ലവ് ഇൻ ഏൻഷ്യന്റ് ഡെയ്‌സ്', ആൻഡ്രൂ സൌതാര്‍സിന്‍റെ 'ഇക്വാലിറ്റി ഐലന്റ് എന്നിവയുൾപ്പെടെയുള്ള പുസ്തകങ്ങളായിരുന്നു ഗെർ‌ട്രൂഡ് സ്റ്റെയ്ൻ അക്കാലത്ത് വായിച്ചിരുന്നത്.

1919 ൽ സിൽവിയ ബീച്ച് 'ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി' തുറന്ന കാലത്ത് ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങൾ വിലയേറിയതും പാരീസിൽ കണ്ടെത്താൻ പ്രയാസവുമായിരുന്നു. ആധുനികതയുടെ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ എഴുത്തുകാരും കലാകാരന്മാരും ബീച്ചിന്റെ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ പായ്പയെടുത്തായിരുന്നു വായിച്ചിരുന്നത്.

ഹെമിംഗ്വേയ്ക്കും സ്റ്റെയ്നുമൊപ്പം, ഐമെ സിസെയർ മുതൽ സിമോൺ ഡി ബ്യൂവെയർ, ജാക്വസ് ലാക്കൻ, വാൾട്ടർ ബെഞ്ചമിൻ, ജോയ്സ് തുടങ്ങിയവരെല്ലാം ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനിയിലെ സ്ഥിര സന്ദര്‍ശകരായിരുന്നു. 'ഇവരൊക്കെ വായിക്കുന്ന പുസ്തകങ്ങളെകുറിച്ചും ഓരോ പുസ്തകവും വായിക്കാനെടുത്ത സമയത്തെ കുറിച്ചുമെല്ലാം അതിസൂക്ഷ്മമായ വിവരങ്ങള്‍പോലും രേഖപ്പെടുത്തുന്നതിലും, അതിന്റെ സാധ്യത മനസ്സിലാക്കുന്നതിലും സിൽവിയ ബീച്ച് കാണിച്ച താല്പര്യമാണ് ഏറെ സ്മരിക്കപ്പെടേണ്ടതെന്ന്' പ്രിൻസ്റ്റണിലെ ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസറും പ്രോജക്റ്റിന്റെ ഡയറക്ടറുമായ ജോഷ്വ കോട്ടിൻ പറയുന്നു.

1929 സെപ്റ്റംബറിൽ എട്ട് ദിവസത്തേക്ക് പി ടി ബാർണത്തിന്റെ ആത്മകഥ മുതൽ ലേഡി ചാറ്റർലിയുടെ കാമുകൻ വരെയുള്ള 90 ലധികം പുസ്തകങ്ങൾ ഹെമിംഗ്വേ വായിക്കാനെടുത്തതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഡി‌എച്ച് ലോറൻസിന്റെ നോവൽ ആദ്യമായി ഫ്രാൻസിൽ പ്രത്യക്ഷപ്പെടുന്നത് അക്കാലത്താണ്. 1926-ൽ ടോം ജോൺസിന്റെ 'ബുൾ ഫൈറ്റിംഗിന്റെ' ഒരു പകർപ്പ് അദ്ദേഹം വായിക്കാനെടുത്തു. 1926-ൽ അദ്ദേഹം എഴുതിയ 'ദി സൺ ഓൾ റൈസസ്' എന്ന നോവലിന്‍റെ കാതല്‍തന്നെ കാളയോട്ടമാണ്. അദ്ദേഹത്തിന്‍റെ തന്നെ നോവലായ 'എ ഫെയർ‌വെൽ ടു ആർമ്സും' ഹെമിംഗ്വേ ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനിയില്‍നിന്നും വായിക്കാനായി വായ്പയെടുത്തിരുന്നു.


Next Story

Related Stories