TopTop
Begin typing your search above and press return to search.

'വാന്‍ഗോഗിന്റെ അവസാന ചിത്രത്തിലെ വേരുകള്‍ എവിടെനിന്നുള്ളത്'; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

മരണത്തിന് തൊട്ട് മുന്‍പ് വിന്‍സെന്റ് വാന്‍ഗോഗ് പകര്‍ത്തിയ മാസ്റ്റര്‍പീസ് പെയിന്റിംഗിലെ സ്ഥലം കണ്ടെത്തി. ഒരു പോസ്റ്റ് കാര്‍ഡിന്റെ സഹായത്തോടെയാണ് സ്ഥലം തിരിച്ചറിഞ്ഞത്.

വാന്‍ഗോഗ് അവസാനമായി വരച്ച മലഞ്ചെരുവിലെ മരങ്ങളുടെ വേരുകളുടെ ചിത്രങ്ങള്‍ പാരീസിന് അടുത്തുള്ള ഔവേഴ്‌സ് സര്‍-ഓയിസ് എന്ന ഫ്രെഞ്ച് ഗ്രാമത്തില്‍നിന്നുള്ളതാണെന്നാണ് വാന്‍ഗോഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നത്. ഈ നിരീക്ഷണത്തിന് അടിസ്ഥാനമായ പോസ്റ്റ് കാര്‍ഡില്‍ 1900-1910 എന്നാണ് വര്‍ഷം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.

വാന്‍ഗോഗിന്റെ പെയിന്റിംഗ്, പോസ്റ്റ് കാര്‍ഡ്, ഈ പ്രദേശത്തെ ഇപ്പോഴത്തെ അവസ്ഥ എന്നിവയുടെ താരതമ്യ പഠനത്തിന്‌ശേഷം വാന്‍ഗോഗ് മ്യൂസിയത്തിലെ ഗവേഷകര്‍ ഈ സ്ഥലം തന്നെയാണ് വാന്‍ഗോഗ് അവസാനമായി പകര്‍ത്തിയതെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. പുരാവസ്തു ഗവേഷകനും സസ്യജാല വിദഗ്ധനായ ബെര്‍ട്ട് മേസും ഈ ഗവേഷകസംഘത്തില്‍ ഉണ്ടായിരുന്ഞ്ഞ ദിവസം ആംസറ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയത്തിലെ ജനറല്‍ ഡയറക്ടര്‍ എമിലി ഗോര്‍ഡെങ്കറും വാന്‍ഗോഗിന്റെ സഹോദരന്‍ തിയോയുടെ ചെറുമകനായ വില്ല്യം വാന്‍ഗോഗും പങ്കെടുത്ത ചടങ്ങില്‍ ഈ കണ്ടെത്തലുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വാന്‍ഗോഗിന്റെ ചിത്രത്തില്‍ പകര്‍ത്തപ്പെട്ട സൂര്യപ്രകാശം സൂചിപ്പിക്കുന്നത് ഇത് വൈകുന്നേരത്തോടടുത്ത് വരച്ചതാണെന്നും ഈ കണ്ടെത്തല്‍ വാന്‍ഗോഗ് മരണപ്പെട്ട ദിനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

1890 ജൂലൈ 27-ന് 37 കാരനായ വിന്‍സെന്റ് വാന്‍ഗോഗ് ദുരൂഹസാഹചര്യങ്ങളില്‍ മരണപ്പെട്ടു. സ്വയം നെഞ്ചിനു താഴെ വയറ്റില്‍ വെടിവച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല. എവിടെ വെച്ചാണ് സംഭവം നടന്നത് എന്നതും അവ്യക്തമാണ്. ദി ലൈഫ് (2011) എന്ന പുസ്തകത്തിലൂടെ വിന്‍സന്റിന്റെ ജീവിചരിത്രകാരന്മാരായ സ്റ്റീവെന്‍ നെയിഫ് ,ഗ്രോഗറി വൈറ്റ് സ്മിത്ത് എന്നിവര്‍ വിന്‍സെന്റ് ആത്മഹത്യക്ക് തുനിഞ്ഞിട്ടില്ല എന്ന് സമര്‍ഥിക്കുന്നു. സത്രത്തിന്റെ ചുറ്റുവട്ടത്തുള്ള കൗമാരപ്രായക്കാര്‍ തങ്ങളുടെ കൈവശമുള്ള തോക്ക് കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാവുമെന്നും അത് സമീപസ്ഥനായിരുന്ന വിന്‍സെന്റിന്റെ ശരീരത്തില്‍ തുളച്ച് കയറിയിരിക്കണം എന്നുമാണ് അവര്‍ വാദിക്കുന്നത്. അതുകൊണ്ട് തന്നെ വാന്‍ ഗോഗ് മ്യൂസിയത്തിലെ വിദഗ്ദ്ധര്‍ ഇപ്പോഴും അക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്തിയിട്ടില്ല.


Next Story

Related Stories