TopTop

ഇന്ന് ജീവിച്ചിരിപ്പില്ലാത്ത മനുഷ്യരുടെ അനുഭവങ്ങള്‍ കൈവശപ്പെടുത്തിയാണ് എഴുതിയത്; കടപ്പാട് കൂടല്ലൂരിനോട്- എം ടി വാസുദേവന്‍ നായര്‍

ഇന്ന് ജീവിച്ചിരിപ്പില്ലാത്ത മനുഷ്യരുടെ അനുഭവങ്ങള്‍ കൈവശപ്പെടുത്തിയാണ് എഴുതിയത്; കടപ്പാട് കൂടല്ലൂരിനോട്- എം ടി വാസുദേവന്‍ നായര്‍

ഇന്ന് ജീവിച്ചിരിപ്പില്ലാത്ത കൂടല്ലൂരിലെ മനുഷ്യര്‍ നല്‍കിയ വിഭവങ്ങളാണ് തന്നെ സമ്പന്നനാക്കിയതെന്നും അവരുടെ ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും കൈവശപ്പെടുത്തിയുമാണ് താന്‍ എഴുതിയതെന്നും എം ടി വാസുദേവന്‍ നായര്‍. കൂടല്ലൂര്‍ കൂര്യായിക്കൂട്ടം വാട്‌സ്ആപ്പ് കൂട്ടായ്മയാണ് 'ഹൃദയപൂര്‍വം എം.ടി.ക്ക്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടല്ലൂരിന്റെ പഴയ കാലത്തെയും പുതിയ കാലത്തെയും സംഭവവികാസങ്ങള്‍ മനസ്സില്‍ കയറിവരും. ഇവ എഴുത്തിലൂടെ കഥകളായി വന്നിട്ടുണ്ടെന്നും അവരോടൊക്കെ കടപ്പാടുണ്ടെന്നും എം.ടി. പറഞ്ഞു.

ഉള്ളുറപ്പുള്ള ഗ്രാമമായ കൂടല്ലൂരിന്റെ പ്രതീകമാണ് എം.ടി.യെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. പല സാമൂഹികവിഷയങ്ങളിലും എം.ടി. നടത്തിയ പ്രതികരണമൊന്നും തിരുത്തിയിട്ടില്ല. അത് കൂടല്ലൂരിന്റെ ഉള്ളുറപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൊബേല്‍ സമ്മാനംകൂടി ലഭിച്ചുകാണണമെന്നാണ് ആഗ്രഹമെന്നും അതുണ്ടാവട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു.

കവി ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായി. സി.പി. സെയ്തലവി പ്രഭാഷണം നടത്തി. പി. യൂസഫ് ഹാജി എം.ടി.യെയും പി.കെ. മുഹമ്മദുണ്ണി ഹരിഹരനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. പി.കെ. ഹുറൈര്‍കുട്ടി എം.ടി.ക്ക് ഉപഹാരം നല്‍കി. നാലുകെട്ടും നിളയും ഫോട്ടോപ്രദര്‍ശനം ഒരുക്കിയ മനോജ് ഡി. വൈക്കത്തിന് എം.ടി. ഉപഹാരം നല്‍കി. ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍, ഹമീദ് തത്താത്ത്, പി. മമ്മിക്കുട്ടി, പി.എം. അസീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു രവീന്ദ്രകുമാര്‍, പി. ശാന്തകുമാരി, കെ. അബ്ദുള്‍ സലിം, എം.കെ. പ്രദീപ്, പി. ബാലകൃഷ്ണന്‍, എം.ടി. ഗീത, പി. ചന്ദ്രന്‍, ഹാരിഫ് നാലകത്ത്, ശകുന്തള, സി. അബ്ദു, എം.ടി. രാമകൃഷ്ണന്‍, ജലീല്‍ പൊന്നേരി തുടങ്ങിയവര്‍ സംസാരിച്ചു.

രാവിലെ 'നാലുകെട്ടും മലയാളസാഹിത്യവും' സംവാദം ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അശോകന്‍ ചരുവില്‍ അധ്യക്ഷനായി. വി.ആര്‍. സുധീഷ്, കെ.പി. സുധീര എന്നിവര്‍ വിഷയാവതരണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഇസ്മയില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.വി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

സാംസ്‌കാരികസമ്മേളനത്തിന്റെ രണ്ടാം ദിനം കവിയരങ്ങോടെയാണ് തുടങ്ങിയത്. കവിയരങ്ങ് പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പി.പി. രാമചന്ദ്രന്‍ അധ്യക്ഷനായി. കൂടല്ലൂര്‍ എം.വി. അര്‍ഷാദിന്റെ 'കിനാക്കളുടെ വേട്ടക്കാരന്‍' എന്ന പുസ്തകം എം.ടി. രവീന്ദ്രന് നല്‍കി പി.കെ. ഗോപി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി നാല്‌കെട്ടും നിളയുമെന്ന ഫോട്ടോ പ്രദര്‍ശനവും നടന്നു.


Next Story

Related Stories