Top

കാശ്മീരിലെ അരാഷ്ട്രീയത പ്രമേയമാക്കിയ മാധുരി വിജയ്‌യുടെ നോവലിന് ജെസിബി പുരസ്‌കാരം

കാശ്മീരിലെ അരാഷ്ട്രീയത പ്രമേയമാക്കിയ മാധുരി വിജയ്‌യുടെ നോവലിന് ജെസിബി പുരസ്‌കാരം

കാശ്മീരിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പ്രമേയമാക്കി മാധുരി വിജയ് എഴുതിയ ആദ്യ നോവലിന് ഈ വര്‍ഷത്ത ജെസിബി പുരസ്‌ക്കാരം. ദി ഫാര്‍ ഫീല്‍ഡ് എന്ന് പേരിട്ടിരിക്കുന്ന നോവലില്‍ കാശ്മീരിലെ പ്രക്ഷുബ്ദമായ രാഷ്ട്രീയ സഹചര്യങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഈ നോവല്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മനുഷ്യരുടെ മാനസിക തലങ്ങളിലൂടെ കടന്നുപോവുന്നു എന്നാണ് അവാര്‍ഡ് ജൂറി വിലയിരുത്തിയത്.

25 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. കഴിഞ്ഞ വര്‍ഷം പ്രഥമ ജെസിബി അവര്‍ഡ് ലഭിച്ചത് ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്‌സ് എന്ന നോവലിനായിരുന്നു. മലയാളത്തില്‍നിന്ന് ഈ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഷഹനാസ് ഹബീബ് ആയിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാരം ജെസിബി ലിറ്റററി ഫൗണ്ടേഷനാണ് നല്‍കുന്നത്. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

ബെംഗളൂരുവില്‍ ജനിച്ച മാധുരി യുഎസിന്റെ ഭാഗമായ ഹവായ് ദ്വീപിലാണ് താമസം. സ്‌കൂള്‍ അദ്ധ്യാപികയാണ്.


Next Story

Related Stories