TopTop

'പങ്കാളി സ്ത്രീയായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചു; പക്ഷെ അങ്ങനെയായിരുന്നെങ്കില്‍ എന്റെ ക്ലോണ്‍ തന്നെയായ മകനെ കിട്ടിലല്ലോ'-വിജയലക്ഷ്മി

പങ്കാളി സ്ത്രീയായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചു; പക്ഷെ അങ്ങനെയായിരുന്നെങ്കില്‍ എന്റെ ക്ലോണ്‍ തന്നെയായ മകനെ കിട്ടിലല്ലോ-വിജയലക്ഷ്മി

എലിസ ആന്‍ഡ് മാര്‍സ്സല എന്ന സിപാനിഷ് പടം കണ്ട് ഒരുപാട് സങ്കടപ്പെട്ടു. സിനിമയ്ക്കായും അല്ലാതെയും പങ്കാളി ഒരു സ്ത്രീയായിരുന്നെങ്കിലെന്ന് ഒരുപാട് നൊന്ത് ആഗ്രഹിച്ചിട്ടുണ്ടെന്ന് കവയിത്രി വിജയലക്ഷ്മി. മാതൃഭൂമി ഓണ്‍ ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയലക്ഷ്മി.

അങ്ങനെയാണെങ്കില്‍ ഒരു സങ്കടം ബാക്കിയാവും എന്റെ ക്ലോണ്‍തന്നെയായ എന്റെ മകനെ കിട്ടിലല്ലോ. പ്രശസ്ത കവി ഹരിവംശ റായ് ബച്ചന്‍ തന്റെ മകനെ വിശേഷിപ്പിച്ചതുപോലെ എന്റെ ഏറ്റവും നല്ല കവിത, അതുകൊണ്ട് സ്വന്തമനുഭവത്തില്‍ ഈ പൊരുത്തപ്പെടലിനെ ശരിവയ്ക്കുന്നു, ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും വിജയലക്ഷ്മി പറയുന്നു.

മഹത്തായ സ്ത്രീ സങ്കല്‍പ്പമാണ് എന്നും എന്നെ ഉണര്‍ത്തുക. ചിത്രത്തിലും ശില്‍പ്പത്തിലും, ചലച്ചിത്രത്തിലും യഥാര്‍ത്ഥ ജീവിതത്തിലും. അത്ര സുന്ദരമായ ഒരുവളുടെ അരികെ നിന്നാല്‍ ഞാനൊരിലപോലെ വിറക്കുമെന്നും വിജയലക്ഷ്മി പറയുന്നു. എന്റെ ചലച്ചിത്രാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പേരില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന സിനിമയെ കുറിച്ചുള്ള പക്തിയുടെ അടിസ്ഥാനത്തിലായിരുന്നു വിജയലക്ഷ്മിയുമായുള്ള അഭിമുഖം.


Next Story

Related Stories