TopTop

ചായക്കൂട്ടുകളില്‍ 'മൂത്തോന്‍' പകര്‍ത്തി റിയാസ് കോമുവും സംഘവും

ചായക്കൂട്ടുകളില്‍

സിനിമ പ്രേമികള്‍ക്ക് നവ്യാനുഭാവം പകര്‍ന്നു നല്‍കിയ ചിത്രമായിരുന്നു ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോന്‍. നിവിന്‍ പോളി നായകനായ മൂത്തോന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍തന്നെ വ്യത്യസ്തമായൊരു ആര്‍ട്ട് എക്‌സിബിഷന്‍ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാര്‍.

ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനവും ക്രീയേറ്റീവ് എക്സിബിഷനുമാണ് എറണാകുളം പനമ്പിള്ളി നഗറിലെ കഫെ പപ്പായയില്‍ നടത്തിയത്.

നിവിന്‍ പോളി, ഗീതു മോഹന്‍ദാസ്, സഞ്ജന ദീപു, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്, മണികണ്ഠന്‍ ആചാരി എന്നിവര്‍ ആദ്യ ദിനം പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പ്രമുഖ ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ് എക്‌സിബിഷന് നേതൃത്വം നല്‍കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമാണ് 'മൂത്തോന്‍' ചിത്രീകരണം നടത്തിയത്. ടൊറന്റോ ഫിലിം ഫെസ്റ്റിവെല്ലില്‍ മികച്ച അഭിപ്രായം നേടിയാണ് ചിത്രം റിലീസിനെത്തിയത്. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഹിന്ദി സംഭാഷണങ്ങള്‍ എഴുത്തിയിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്.


Next Story

Related Stories