TopTop
Begin typing your search above and press return to search.

'പറഞ്ഞതെല്ലാം കല്ലുവച്ച നുണകൾ', പ്രമുഖ ഫ്രഞ്ച് എഴുത്തുകാരൻ സ്റ്റെഫാൻ ബർ‌ഗോയിന്റെ വാദങ്ങൾ പൊളിയുന്നു

പറഞ്ഞതെല്ലാം കല്ലുവച്ച നുണകൾ, പ്രമുഖ ഫ്രഞ്ച് എഴുത്തുകാരൻ സ്റ്റെഫാൻ ബർ‌ഗോയിന്റെ വാദങ്ങൾ പൊളിയുന്നു

പ്രമുഖ ഫ്രഞ്ച് എഴുത്തുകാരൻ സ്റ്റെഫാൻ ബർ‌ഗോയിന്‍റെ പൊയ്മുഖം തുറന്നുകാട്ടി ഓൺലൈൻ മാധ്യമം. സീരിയൽ കില്ലർമാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഫ്രാൻസിൽ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോകുന്നുണ്ട്. എന്നാല്‍ പുസ്തകത്തെ കുറിച്ചും അതെഴുതാന്‍ അദ്ദേഹം നടത്തിയ വ്യത്യസ്തമായ യാത്രകളെ കുറിച്ചുമെല്ലാം അദ്ദേഹം ഇത്രകാലവും പറഞ്ഞുകൊണ്ടിരുന്നത് 'സീരിയൽ നുണകളായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്.

40 ലധികം പുസ്തകങ്ങളുടെ രചയിതാവാണ് ബർ‌ഗോയിൻ. കൊലപാതകികളെക്കുറിച്ചുള്ള ഒരു വിദഗ്ധനായി അദ്ദേഹത്തെ പരക്കെ കാണപ്പെടുന്നു. ഈ വിഷയത്തിൽ നിരവധി ഫ്രഞ്ച് ടെലിവിഷൻ ഡോക്യുമെന്ററികൾ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. 70 ലധികം സീരിയൽ കില്ലർമാരുമായി അഭിമുഖം നടത്തിയിട്ടുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന അവകാശവാദം. വിർജീനിയയിലെ ക്വാണ്ടിക്കോയിലുള്ള എഫ്.ബി.ഐ ആസ്ഥാനത്തുനിന്നും പരിശീലനം നേടിയിട്ടുണ്ടെന്നും, 1976 ൽ സ്വന്തം ഭാര്യ കൊല ചെയ്യപ്പെട്ടതാണെന്നുമൊക്കെയായിരുന്നു അദ്ദേഹം ഇത്രകാലവും പറഞ്ഞുകൊണ്ടിരുന്നത്.

എന്നാല്‍, 4ème Oeil Corporation എന്ന ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമം നടത്തിയ രഹസ്യാന്വേഷത്തില്‍ അവയെല്ലാം കല്ലുവെച്ച നുണകള്‍ ആണെന്ന് കണ്ടെത്തി. ഓരോ നുണകളും ബർഗോയിൻ തന്നെ ഇപ്പോൾ ഫ്രഞ്ച് മാധ്യമങ്ങളോട് സമ്മതിക്കാനും തുടങ്ങി. താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും, ഒരിക്കലും എഫ്ബിഐയിൽ പരിശീലനം നേടിയിട്ടില്ലെന്നും, ചാൾസ് മാൻസണുമായി അഭിമുഖം നടത്തിയിട്ടില്ലെന്നും, മുമ്പ് അവകാശപ്പെട്ടതിനേക്കാൾ വളരെ കുറച്ച് കൊലയാളികളുമായി മാത്രമേ അഭിമുഖം നടത്തിയിട്ടൊള്ളൂ എന്നും, ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ല എന്നതും അടക്കം അദ്ദേഹം ഇതുവരെ കെട്ടിപ്പൊക്കി ഉണ്ടാക്കിയ സകല നുണക്കഥകളും അദ്ദേഹംതന്നെ ഇപ്പോള്‍ തുറന്നു സമ്മതിക്കുകയാണ്.

ചൊവ്വാഴ്ച 'ലെ പാരീസിയന''മായുള്ള വിശാലമായ ഒരു അഭിമുഖത്തിൽ താനൊരു ഒരു പുരാണകഥയാണെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. 'ഞാൻ എന്റെ തെറ്റുകൾ പൂർണ്ണമായും സമ്മതിക്കുന്നു. നുണ പറഞ്ഞതിലും കാര്യങ്ങൾ മറച്ചുവെച്ചതിലും ഞാൻ ലജ്ജിക്കുന്നു,' ബൂർഗോയിൻ പറഞ്ഞു.


Next Story

Related Stories