TopTop
Begin typing your search above and press return to search.

അമേരിക്കയെക്കുറിച്ച് എഴുതാത്തത് പൊളിറ്റിക്കല്‍ കറക്ട്നസ്സിനെ ഭയന്നെന്ന് എം മുകുന്ദന്‍; മലയാളികളുടേത് വ്യാജ രാഷട്രീയ ബോധം

അമേരിക്കയെക്കുറിച്ച് എഴുതാത്തത് പൊളിറ്റിക്കല്‍ കറക്ട്നസ്സിനെ ഭയന്നെന്ന് എം മുകുന്ദന്‍; മലയാളികളുടേത് വ്യാജ രാഷട്രീയ ബോധം

അമേരിക്കയിലെ കാഴ്ച്ചകളും അനുഭവങ്ങളും എഴുതണമെന്നുണ്ടായിരുന്നെന്നും, എന്നാല്‍ അമേരിക്കയെ കുറ്റം പറയുന്ന ഒരു നാട്ടില്‍ അത് രാഷ്ട്രീയമായ ശരിയല്ലാതായി മാറുമെന്നും എം. മുകുന്ദന്‍. അത്രമേല്‍ രാഷ്ട്രീയ ബോധമുള്ള ഒരു സ്ഥലമാണ് നമ്മുടേതെന്നും, എന്നാല്‍ പലപ്പോഴും നമ്മുടെ രാഷ്ട്രീയബോധം വ്യാജമാണെന്നതാണ് സത്യമെന്നും എം മുകുന്ദവന്‍ പറയുന്നു.

മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എം മുകുന്ദന്‍. വിപണിയെ എപ്പോഴും ആളുകള്‍ ശത്രുവായാണ് കാണുന്നതെന്നും, ഇടതുപക്ഷ പാരമ്പര്യത്തിലുള്ള ഒരു കാലത്ത് റഷ്യ നമ്മുടേതാണെന്നും അമേരിക്ക നമ്മുടേതല്ലെന്നുമാണ് കേള്‍ക്കുന്നത്. എന്നാല്‍ അമേരിക്ക ശത്രുവാണെന്ന് പറയുമ്പോള്‍തന്നെ ചികിത്സക്കടക്കമുള്ള കാര്യങ്ങള്‍ക്ക് അമേരിക്കയില്‍ കുതിച്ചെത്തുകയും ചെയ്യുമെന്നും മുകുന്ദന്‍ പറയുന്നു.

പുസ്തകം പതിനായിരം കോപ്പി അച്ചടിച്ചിട്ടുണ്ടെങ്കില്‍ റോയല്‍റ്റിക്കപ്പുറം പതിനായിരം വീടുകളില്‍ ആ പുസ്തകമുണ്ടെന്ന് കേള്‍ക്കുന്നത് സന്തോഷം തരുന്ന കാരണമെണെന്നും. കൂടുതല്‍ വില്‍ക്കുക എന്നത് വിപണിയുടെ തന്ത്രമാണെന്നും അതിനെ കുറ്റം പറയാന്‍ കഴിയില്ലെന്നും മുകുന്ദന്‍ പറയുന്ന


Next Story

Related Stories