TopTop
Begin typing your search above and press return to search.

എസ് ഹരീഷിന്റെ 'മീശ'യ്ക്ക് ജെസിബി പുരസ്‌കാരം

എസ് ഹരീഷിന്റെ മീശയ്ക്ക് ജെസിബി പുരസ്‌കാരം

എസ് ഹരീഷിന്റെ മീശ നോവലിന് ജെസിബി സാഹിത്യ പുരസ്‌കാരം. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ 'മ്സ്റ്റാഷ്' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ജെസിബി ലിറ്റററി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാര തുകയുള്ള അവാര്‍ഡാണ് ജെസിബി. 25 ലക്ഷം രൂപയാണ് അവാര്‍ഡ്.

ജയശ്രീ കളത്തിലാണ് ഇംഗ്ലീഷ് പരിഭാഷ ഒരുക്കിയത്. കോട്ടക്കല്‍ പാണ്ടമംഗലത്ത് പരേതനായ മേലാത്ര ജനാര്‍ദ്ദനപ്പണിക്കരുടെയും കളത്തില്‍ ശ്രീകുമാരിയുടെയും മകളാണ്. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. കോട്ടക്കല്‍ സ്വദേശിയായ ജയശ്രീ കളത്തില്‍ ആണ് 'മീശ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

മലയാളത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച സമയത്ത് തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നോവലായിരുന്നു മീശ. വിവാദങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് നോവലിന്റെ ഖണ്ഡശ്ശ പ്രസിദ്ധീകരണം അവസാനപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡിസി ബൂക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

25 ലക്ഷം രൂപയാണ് സമ്മാനത്തുക. ബെന്യാമിന്റെ 'മുല്ലപ്പൂനിറമുള്ള പകലുകള്‍' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ജാസ്മിന്‍ ഡേയ്‌സി'ന് 2018ലെ പ്രഥമ ജെ.സി.ബി പുരസ്‌കാരം ലഭിച്ചിരുന്നു. 2019ല്‍ മാധുരി വിജയുടെ 'ദ ഫാര്‍ ഫീല്‍ഡ്' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, ആനീ സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയട്, മഞ്ജുള്‍ ബജാജിന്റെ ഇന്‍ സെര്‍ച്ച് ഫോര്‍ ഹീര്‍, ജാനവി ബറുവയുടെ അണ്ടര്‍ടൗ എന്നിവയായിരുന്നു അവസാന ചുരുക്കപ്പട്ടികയിലെ മറ്റ് പുസ്തകങ്ങള്‍.


Next Story

Related Stories