TopTop
Begin typing your search above and press return to search.

'സ്ത്രീപക്ഷത്തുനിന്നുള്ള ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍കൂടി മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'-സഹീറാ തങ്ങള്‍

സ്ത്രീപക്ഷത്തുനിന്നുള്ള ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍കൂടി മനസിലാക്കേണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നുവെന്നും. മുസ്ലിം സ്ത്രീകള്‍ ആമിന വദൂദിന്റെ ഖുര്‍ആന്‍ ആന്റ് വിമണ്‍ എന്ന പുസ്തകമെങ്കിലും കുറഞ്ഞപക്ഷം വായിച്ചിരിക്കണമെന്നും നോവലിസ്റ്റ് സഹീറാ തങ്ങള്‍. മലയാളം വാരികയ്ക്കുവേണ്ടി ഖദീജ മുംതാസ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഹീറാ തങ്ങള്‍.

'ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതനിലവാരവും ലോകപരിചയവും ഉള്ള മുസ്ലിം സ്ത്രീകളും പത്താംക്ലാസുപോലും കാണാത്ത മൗലവിമാരുടെ വ്യാഖ്യാനങ്ങളും സമയാസമയങ്ങളില്‍ അവര്‍ കൊണ്ടുവരുന്ന അടിസ്ഥനരഹിത സ്ത്രീവിരുദ്ധ ഫത്‌വകളും കണ്ണും പൂട്ടി സ്വീകരിക്കുന്നു. അതില്‍ ശരികേടുണ്ടെന്ന് മനസിലായാലും തുറന്ന് പറയാന്‍ മടിക്കുന്നു. തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍നിന്ന് പുറത്ത് വരേണ്ടെന്ന് സ്വയം തീരുമാനിക്കുകയാണത്.' സഹീറാ തങ്ങള്‍ പറയുന്നു.

കവിതയിലൂടെ മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സഹീറാ തങ്ങള്‍. സഹീറാ തങ്ങളുടെ വിശുദ്ധ സഖിമാര്‍ എന്ന നോവല്‍ ഈ അടുത്ത കാലത്താണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചത്. മതവും സമൂഹവും പിന്‍തുടരുന്ന പാപ പുണ്യ സങ്കല്‍പ്പങ്ങള്‍ മറികടന്ന് പ്രണയത്തിന്റെ വിമോചന സാധ്യത തേടുന്ന സ്ത്രീ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് വിശുദ്ധ സഖിമാര്‍.


Next Story

Related Stories