TopTop

തിരുവിതാംകൂറിന്റെ കഥ പറഞ്ഞ 'സംവത്സരങ്ങളു'ടെ രചയിതാവ് എസ് ഇ ജയിംസ് അന്തരിച്ചു

തിരുവിതാംകൂറിന്റെ കഥ പറഞ്ഞ

എഴുത്തുകാരനും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനുമായിരുന്ന എസ് ഇ.ജയിംസ് (70) നിര്യാതനായി. വെള്ളിമാട്‌കുന്നിലെ വീട്ടിൽ ശനിയാഴ്‌ച ഉച്ചയോടെ ജയിംസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസ്‌ വാതിൽ പൊളിച്ച്‌ അകത്തുകടന്നപ്പോള്‍ സ്‌റ്റെപ്പിൽ ജയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഒറ്റയ്ക്കായിരുന്നു താമസം.

തിരുവിതാംകൂറിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥപറയുന്ന സംവത്സരങ്ങള്‍ എന്ന നോവലാണ് പ്രധാന കൃതി. ദളിത്‌ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവലിൽ അയ്യങ്കാളിയും അദ്ദേഹത്തിന്റെ സമരങ്ങളും പരാമർശിക്കുന്നുണ്ട്‌. കൂടാതെ മൂവന്തിപ്പൂക്കൾ എന്നീ നോവലുകളും വൈദ്യൻ കുന്ന്‌ എന്ന കഥാസമാഹാരവും രചിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ഇദ്ദേഹം 1980 മുതൽ കോഴിക്കോട്‌ കൃസ്‌ത്യൻ കോളജിൽ മലയാളം അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്‌എഫ്‌ഐ നേതാവായിരുന്ന ജയിംസ്‌ 1978 മുതൽ 79 വരെ യൂണിയൻ ചെയർമാനായിരുന്നു.


Next Story

Related Stories