TopTop
Begin typing your search above and press return to search.

ഏതൊരു കത്താണോ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വെക്കുന്നു

ഏതൊരു കത്താണോ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വെക്കുന്നു

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമാവുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രമുഖരയച്ച കത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ക്യാംപയിന്‍. 'ഏതൊരു കത്താണോ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വെക്കുന്നു.' എന്ന തലക്കെട്ടോടുകൂടിയാണ് ക്യാംപയിന്‍ നടക്കുന്നത്. കേരളത്തിലെ നിരവധി പ്രമുഖരാണ് ഈ ക്യാംപയിനിന്റെ ഭാഗമായിരിക്കുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ 49 പേരിൽ ഒരാളായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും കത്തില്‍ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ ജൂലൈ 23 നാണ് ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സോഷ്യോളജിസ്റ്റ് ആശിഷ് നന്ദി, ചലച്ചിത്ര പ്രവര്‍ത്തകരായ ശ്യാം ബെനഗല്‍, മണിരത്‌നം, അപര്‍ണ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ കത്തയച്ചത്.

'രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന നിരവധി സംഭവങ്ങളില്‍ സമാധാന കാംക്ഷികളായ ഞങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നു. മുസ്ലീംങ്ങള്‍, ദളിതര്‍, എന്നിവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണം. 2016 ല്‍ മാത്രം ദളിതര്‍ക്കെതിരെ 840 തവണ ആക്രമണം നടന്നുവെന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ തന്നെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്' കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നതരത്തിലാണ് ജയ് ശ്രീറാം മുദ്രാവാക്യം ഉയര്‍ത്തപ്പെടുന്നതെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറുകയാണെന്നും രാമനെ ഇത്തരത്തില്‍ ആക്രമികള്‍ ഉപയോഗിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നായിരുന്നു കത്തിലൂടെ ഇവരുടെ ആവശ്യം.

പ്രസ്ഥാവനയുടേയും, കത്തിന്റേയും പൂര്‍ണ്ണരൂപം:

ഇന്ത്യയിലെ പൗരന്മാര്‍ അവരുടെ പ്രധാനമന്ത്രിയോട് ആവലാതികള്‍ പറയുന്നത് പോലും രാജ്യദ്രോഹമായി തീരുന്ന ഒരു കാലം വന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ ചില്ലകളോരോന്നും നമ്മുടെ കണ്‍മുന്നില്‍ വെച്ച് വെട്ടി നുറുക്കപ്പെടുന്നു.

സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനായി ഒരു ജനത പൊരുതുന്ന കാലത്ത് ഇരുട്ടിനു മറവില്‍ കവാത്ത് നടത്തിയവര്‍ ആണ് ഇന്ന് ആ ജനതയേയും അവരുടെ സ്വപ്നങ്ങളേയും കൂരിരുട്ടിലടക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഉന്മാദത്തിലാണവര്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വളരെ സൗമ്യമായി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെതിരെ ആക്രോശിച്ചതും ഇപ്പോള്‍ അവര്‍ക്കെതിരെ കേസ്സെടുത്തതും.

ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ഒരു ഒത്തുതീര്‍പ്പിനും ഇനി വഴങ്ങിക്കൂടാ. കീഴടങ്ങുന്നതിനേക്കാള്‍ അഭികാമ്യം മരണമാണ്.അവര്‍ രാജ്യദ്രോഹിയെന്ന് വിളിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ രാജ്യസ്‌നേഹികളാകുന്നത്.

ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തി നടിയില്‍ ഞാനും ഒപ്പ് വെക്കുന്നു..........

To,

ശ്രീ നരേന്ദ്രദാമോദര്‍ മോദി

ഇന്ത്യന്‍ പ്രധാനമന്ത്രി .

പ്രിയ പ്രധാനമന്ത്രിക്ക്,

സമാധാന പ്രിയരും ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരുമായ ഞങ്ങള്‍ അടുത്ത കാലത്തായി നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദാരുണ സംഭവങ്ങളില്‍ അത്യന്തം ആശങ്കാകുലരാണ്.

ഇന്ത്യയെ ഒരു മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്ക് എന്ന രീതിയിലാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. മത-വംശം - ജാതി- ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും ഇവിടെ തുല്യരുമാണ്. ആയതിനാല്‍ ഒരോ ഇന്ത്യക്കാരനും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ ഈ നിവേദനം:

1. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പെട്ട് ഇന്ത്യയിലെ മുസ്ലീം ദളിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ കൊലചെയ്യപ്പെടുന്ന സ്ഥിതിവിശേഷം എത്രയും പെട്ടന്ന് അവസാനിപ്പിക്കപ്പെടേണ്ടതാണ്. NCRB (National Crime Records Bureau) യുടെ 20l6 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 840തില്‍ കുറയാത്ത അതിക്രമങ്ങള്‍ ദളിതര്‍ക്കു നേരെ നടന്നിട്ടുണ്ട്. എന്നാല്‍ അതേ വര്‍ഷം തന്നെ ആ വിഷയത്തില്‍ കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം തുലോം കുറവാണു താനും! കൂടാതെ മതപരമായ വെറിയുടെ പേരില്‍ മാത്രം 2009 ജനവരി ഒന്നിനും 2018 ഒക്ടോബര്‍ 29 നും ഇടയില്‍ 254 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതില്‍ 91 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയും 579 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. Fact Checker.in database (Oct.30, 2018) The citizens religious hate Crime watch രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ ജനസംഖ്യയില്‍ 14% വരുന്ന മുസ്ലിങ്ങളായിരുന്നു 62% ത്തോളം വരുന്ന കേസുകളിലും ഇരയാക്കപ്പെട്ടവര്‍ എന്നും ജനസംഖ്യയിലെ 2% വരുന്ന ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു 14% ത്തോളം കേസുകളിലേയും ഇരകള്‍ എന്നുമാണ്. താങ്കളുടെ സര്‍ക്കാര്‍ ദേശീയ തലത്തില്‍ അധികാരമേറ്റ് 2014 മേയ് 14 ന് ശേഷമാണ് ഈ ആക്രമണങ്ങളില്‍ 90% നടന്നത് എന്നതാണ് വസ്തുത. ജനങ്ങളുടെ പരമാധികാര സഭയില്‍ (Parliament) ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന രീതിയില്‍ താങ്കള്‍ ഇത്തരം അതിക്രമങ്ങളെ അപലപിച്ചിട്ടുണ്ട്, എന്നാല്‍ അത് മാത്രം മതിയാവില്ല! ഇത്തരം അതിക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരെ ഇതേവരെയും എന്തു നടപടിയുണ്ടായി?

ഇത്തരം നിയമ ലംഘകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പുറപ്പെടുവിക്കുകയും മാതൃകാപരമായ ശിക്ഷാ നടപടികള്‍ വേഗത്തിലും നിര്‍ബന്ധിതമായും നടപ്പാക്കേണ്ടതാണെന്നും ഞങ്ങള്‍ നിശ്ചയമായും കരുതുന്നു.കൊലപാതകങ്ങള്‍ക്ക് പരോളില്ലാത്ത ജീവപര്യന്തം ഇവിടെ ശിക്ഷാവിധിയാണെന്നിരിക്കേ, അതിലും പൈശാചികമായ ആള്‍ക്കൂട്ട ആക്രമണകള്‍ക്ക് അത് എന്തുകൊണ്ട നല്‍കിക്കൂടാ? ഖേദകരമെന്നു പറയട്ടെ 'ജയ് ശ്രീറാം ' എന്നത് പ്രകോപനപരമായ ഒരു യുദ്ധകാഹളമാകുകയും നിരവധി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്ന ഒന്നായി അത് മാറുകയും അതിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുകയും ചെയ്യുന്നു. മതത്തിന്റെ പേരില്‍ ഇത്രയും ആക്രമണങ്ങള്‍ നടക്കുന്നു എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്! ഇത് മധ്യകാലഘട്ടമല്ല! 'റാം ' എന്നത് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളില്‍ പെട്ട പലര്‍ക്കും ഒരു പരിശുദ്ധ നാമമാണ്. ഈ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണത്തലവന്‍ എന്ന രീതിയില്‍, രാമനാമം ഇത്രയും മലിനമാക്കപ്പെടുന്നത് താങ്കള്‍ ഇടപെട്ട് അവസാനിപ്പിക്കണം.

(2) വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യമില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ 'ദേശദ്രോഹികളായും ' ' നഗര കേന്ദ്രീകൃത നക്‌സലൈറ്റുകളാ'യും മുദ്രകുത്തി തടവിലിടേണ്ടതില്ല. ഇന്ത്യന്‍ ഭരണഘടനയുടെ Article 19 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അഭിപ്രായ/ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ 'വിയോജിപ്പുകള്‍ 'എന്നത് നിശ്ചയമായും ഒരു അവിഭാജ്യ ഘടകമാണ്.

ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുക എന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതാവില്ല. അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയും രാജ്യമെന്നതിന് സമാനപദമാവുകയുമില്ല. മറിച്ച് അത് ആ രാജ്യത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നു മാത്രമേ ആവുകയുള്ളൂ. അതിനാല്‍ തന്നെ ഭരിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ ദേശവിരുദ്ധ വികാരങ്ങളുമായി കൂട്ടിയിണക്കാവുന്നതുമല്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഭാഗധേയത്തില്‍ ആശങ്കാകുലരും ആകാംക്ഷയുള്ളവരുമായ യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്ന അര്‍ത്ഥത്തില്‍ മാത്രം ഞങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സൗഖ്യം നേര്‍ന്നുകൊണ്ട്,

വിശ്വസ്തതയോടെ

(ഒരോരുത്തരും അവരുടെ പേര് ചേര്‍ത്ത് പോസ്റ്റ് ചെയ്യുക.)

ഗുലാബ് ജാന്‍

സിവിക്ചന്ദ്രന്‍

എം.വി.നാരായണന്‍

സുനില്‍.പി. ഇളയിടം

കെ.ഇ.എന്‍

പി.എന്‍.ഗോപീകൃഷ്ണന്‍

ഡോ. ആസാദ്

വി.കെ.ജോസഫ്

ടി.ടി.ശ്രീകുമാര്‍

നാരായണന്‍

ഖദീജാ മുംതാസ്

കെ.പി.രാമനുണ്ണി

പി.കെ.പാറക്കടവ്

കരിവള്ളൂര്‍ മുരളി

പൊന്ന്യം ചന്ദ്രന്‍

ഡോ.എസ്. രാജരേഖരന്‍

ജോണ്‍സണ്‍. എന്‍. പി.

അഡ്വ. പി. എ. മുഹമ്മദ് റിയാസ്

അജിത് കുമാര്‍.ജി.

ഭാസുരേന്ദ്രബാബു

പി.കെ.പോക്കര്‍

എം.ബി.രാജേഷ്

ജെ.രഘു

കെ.ടി.കുഞ്ഞിക്കണ്ണന്‍

അനില്‍ ചേലേമ്പ്ര

സോണിയ .ഇ.പ

സി എസ് ചിന്ദ്രിക

മാനസി

ബി എം സുഹറ

ടി.പി.വേണുഗോപാല്‍

കെ.ജയചന്ദ്രന്‍

ഡോ.സി.ഉണ്ണികൃഷ്ണന്‍

ഡോ.യു.ഹേമന്ത്കുമാര്‍

അര്‍ച്ചന പത്മിനി

ജമാല്‍ കൊച്ചങ്ങാടി

ഡോ.എം.സി.അബ്ദുല്‍ നാസര്‍

ഡോ.വി.അബ്ദുള്‍ ലത്തീഫ്

സി.അശോകന്‍

വേണുഗോപാലന്‍.കെ.എ.

ശ്രീജിത്ത് അരിയല്ലൂര്‍

രാധാകൃഷ്ണന്‍ ഇളയിടത്ത്

എ.രത്നാകരന്‍

പി.വത്സന്‍ മാസ്റ്റര്‍

ടി.എം.ചന്ദ്രശേഖരന്‍

വേണു അമ്പലപ്പടി

രജീഷ് കൊല്ലകണ്ടി

സജീഷ് നാരായണന്‍

പ്രദീപ്കുമാര്‍ അബുദാബി

സജീഷ് ആലിങ്കല്‍

അപര്‍ണ്ണ ശിവകാമി

ഡോ.പി.സുരേഷ്

റഫീഖ് ഇബ്രാഹിം

ബിന്ദു.ടി.

രാമപുരം ചന്ദ്രബാബു

ടി.എം.ദിനേശന്‍

അഡ്വ.പി.എം.ആതിര

മജിനി

ബൈജു മേരിക്കുന്ന്

പ്രീത പ്രിയദര്‍ശിനി

കെ.കെ.മുഹമ്മദ്

അജിത്.കെ.

പ്രതാപ് ജോസഫ്

പി.എസ്.ബിന്ദു.

വിജയകുമാര്‍.പി.എന്‍

സി.സോമന്‍

പ്രൊഫ.വി.എ. ഹാസിംകുട്ടി

അഡ്വ.ലിസി.വി.ടി.

എം.കെ. മനോഹരന്‍

സെല്‍വിന്‍ വര്‍ഗീസ്

സുരേഷ്ബാബു ശ്രീസ്ഥ

രമ്യ സഞ്ജീവ്

ജോണ്‍സണ്‍.കെ.ടി.

ടി.വി.നിക്ക്മത്ത്

വിനോദ് വൈശാഖി

എന്‍.എസ്.സജിത്

റാഫി

മമ്മദ്

അഡ്വ.സ്വപ്ന പരമേശ്വത്

പി.ജെ. മാത്യു

മണികണ്ഠന്‍.കെ.കെ

ബബിത മണ്ണിങ്ങപ്പള്ളിയാ ളി

മാഷിന്‍ റഹ്മാന്‍

ബൈജു ലൈലാരാജ്

പ്രിയ ശ്രീജിത്ത്

ബിനോയ്.വി.

രോഹിത്ത് കുട്ടോത്ത്

കെ.വി.ശശി

സുഹൈല്‍

ജാന്‍സിജോസ്

കെ.ബാലാജി

മുഹമ്മദ്

തൊടിയൂര്‍ രാധാകൃഷ്ണന്‍

ജയദീപ്.എം.പി.

സിമിന്‍ വക്കിപ്രാത്ത്

നദി

അനൂപ് രവി

ഡോ.ഡി.ഷീല

ലിജീഷ് കുമാര്‍

വി.ബിന്ദു,കോഴിക്കോട്

വി. സീതമ്മാള്‍

ഡോ. എസ്. രാജശേഖരന്‍


Next Story

Related Stories