Top

കേരളത്തിലെ രുചി കൊതിപ്പിച്ചു; ഒടുവില്‍ ഈ അറബിക് നോവല്‍ പിറന്നു

കേരളത്തിലെ രുചി കൊതിപ്പിച്ചു; ഒടുവില്‍ ഈ അറബിക് നോവല്‍ പിറന്നു

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനംചെയ്ത ജോര്‍ദാന്‍ സ്വദേശിയായ മുഹമ്മദ് അല്‍ നബുല്‍സിയുടെ അറബിക് നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത് കേരളവും, ഇവിടുത്തെ രുചികളുമാണ്. പലസ്തീന്‍ വേരുകളുള്ള ഈ യുവാവിലേക്ക് കേരളത്തിലെ രുചിക്കൂട്ടുകളെത്തുന്നത് പുതിയതായി താമസിക്കാന്‍ തുടങ്ങിയ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍നിന്ന് ലഭിച്ച പാചകക്കുറിപ്പുകളില്‍ നിന്നാണ്. കളഞ്ഞുകിട്ടിയ ഇംഗ്ലീഷിലെഴുതിയ പാചകക്കുറിപ്പുകള്‍ സ്വയം പരീക്ഷിച്ച മുഹമ്മദ് അങ്ങനെ കേരളത്തിലെ രുചികള്‍ക്ക് അടിമയായി. പിന്നെ മോഹം കേരളം കാണണമെന്നായിരുന്നു, ആ മോഹം അങ്ങനെ മുഹമ്മദിനെ എത്തിച്ചത് ഫോര്‍ട്ട് കൊച്ചിയിലാണ്. ഈ യാത്രയെ അടിസ്ഥാനമാക്കി പിന്നീട് തമര്‍ വ മസാല(ഈന്തപ്പഴവും മസാലയും) എന്ന നോവല്‍ മുഹമ്മദെഴുതി.

പാചകക്കുറിപ്പുകളെഴുതിയ ഫഹ്മിദ അറക്കല്‍ എന്ന മലയാളി യുവതിയെത്തേടി നായകന്‍ കേരളത്തിലെത്തുന്നതാണ് നോവലിന്റെ കഥാതന്തു. മലയാളികളായ നിരവധി സുഹൃത്തുക്കളുണ്ട് മുഹമ്മദിന്. കേരളത്തിലെ രുചിയോടൊപ്പം മലയാള ഭാഷയോടും മുഹമ്മദിന് പ്രണയമുണ്ട്. കവിയും അധ്യാപകനുമായ മുരളി മംഗലത്തിന്റെ കീഴില്‍ ഇപ്പോള്‍ മലയാളം പഠിക്കുകയാണ് മുഹമ്മദ്.

ഈന്തപ്പഴവും മസാലയും എന്ന നോവല്‍ അഞ്ച് വര്‍ഷമെടുത്താണ് മുഹമ്മദ് പൂര്‍ത്തിയാക്കിയത്. കേരളത്തിലെ സാമൂഹിക ജീവിതവും നോവലില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.


Next Story

Related Stories