TopTop

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ ഏഴാച്ചേരി രാമചന്ദ്രനും ടി.പി വേലായുധനും

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ ഏഴാച്ചേരി രാമചന്ദ്രനും ടി.പി വേലായുധനും

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന് നല്‍കും. 50,000 രൂപയുടേതാണ് പുരസ്‌കാരം.

സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരത്തിന് ടി.പി. വേലായുധന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.1971 മുതല്‍ 25 വര്‍ഷത്തോളം പാലിശേരി എസ്.എന്‍.ഡി.പി. ലൈബ്രറിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു ഇദ്ദേഹം. നിലവില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗമാണ്.

50 വര്‍ഷം പിന്നിട്ട സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ്. പുരസ്‌കാരത്തിന് കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമീണ വായനശാല അര്‍ഹമായി. 50,000 രൂപയാണ് പുരസ്‌കാരം. മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി.സി. പുരസ്‌കാരം ആലപ്പുഴ ജില്ലയിലെ പറവൂര്‍ പബ്ലിക് ലൈബ്രറിക്ക് ലഭിക്കും.

സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനത്തിനുള്ള സമാധാനം പരമേശ്വരന്‍ പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ സൗപര്‍ണിക പബ്ലിക് ലൈബ്രറി കരസ്ഥമാക്കി.ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.


Next Story

Related Stories