TopTop

'കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ച് നല്‍കണമെന്ന് ഞാനും ചിന്തിച്ചിരുന്നു'-സുഭാഷ് ചന്ദ്രന്‍

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അക്കാലത്ത് പല എഴുത്തുകാരും അവാര്‍ഡ് നിരസിച്ചപ്പോള്‍ തിരിച്ചു നല്‍കണമെന്ന് ചിന്തിച്ചിരുന്നെന്നും എന്നാല്‍ മുതിര്‍ന്ന എഴുത്തുകാരുടെ പ്രോത്സാഹനം കൊണ്ടാണ് അവാര്‍ഡ് കൈപ്പറ്റിയതെന്നും എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. കേരള സാഹിത്യോത്സവ വേദിയായ അക്ഷരത്തില്‍ സര്‍ഗ്ഗാത്മകത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ലായിരുന്നു സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഒരായുഷ്‌കാലം മുഴുന്‍വന്‍ പറഞ്ഞാലും തീരാത്തതാണ് സര്‍ഗ്ഗാത്മകതയെന്നും സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കല്‍പ്പന എന്ന വാക്കിനുണ്ടായിരുന്ന പ്രാധാന്യവും സര്‍ഗ്ഗാത്മകതയുമായുള്ള ബന്ധവും പറയുകയുണ്ടായി. ചാര്‍ലിന്‍ ചാപ്ലിന്റെ ആത്മകതയിലെ സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ട വരികള്‍ ഉദ്ധരിച്ചുകൊണ്ട് സെഷന്‍ സമാപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനയങ്ങളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടായിരുന്നു സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ എഴുത്തുകാര്‍ അന്ന് തിരികെ നല്‍കിയത്.


Next Story

Related Stories