Top

ഉള്ളില്‍ പെയ്യുന്ന ചോര കത്തിച്ച് ഞാന്‍ കൂടുതല്‍ പ്രകാശിക്കും; കാലത്തോട് പൊരുതി ഈ കവിതകള്‍

ഉള്ളില്‍ പെയ്യുന്ന ചോര കത്തിച്ച് ഞാന്‍ കൂടുതല്‍ പ്രകാശിക്കും; കാലത്തോട് പൊരുതി ഈ കവിതകള്‍

സുനിത ഗണേഷ് എഴുതിയ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. കോട്ടയത്ത് നടന്ന ദര്‍ശന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പോള്‍ മണലില്‍ പ്രൊഫ. ബോബി കെ മാത്യുവിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡോണ്‍ ബുക്‌സാണ് കവിതകള്‍ പുറത്തിറക്കുന്നത്.

ജീവിതത്തെ പലതായി പകത്തും ധീരമായി വിവര്‍ത്തനം ചെയ്തും മണ്ണിനോടും പൂവിനോടും ഹൃദയാത്മകമായ സത്യസന്ധത പാലിക്കുന്ന ഭാവനാശില്‍പ്പങ്ങളാണ് ഈ വരികള്‍ എന്ന മുഖമൊഴിയോടെയാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയത്തിന്റെ വിലോല ഭാവം മാത്രമല്ല രാഷ്ട്രീയ ഭാവവും സംവേദനം ചെയ്യുന്ന കവിതകളാണിവ.

പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കവിതകളിലൊന്ന് ഓര്‍ക്കുക എന്ന തലക്കെട്ടോടുകൂടിയാണ്, അതിങ്ങനെയാണ്.

'നീയെന്റെ പുഞ്ചിരിയില്‍

മുള്ളുകോര്‍ത്ത് വലിക്കുക,

എന്റെ ചിന്തകളെ കാരാഗ്രഹത്തില്‍ അടക്കുക

ചുറ്റും ഇരുളിന്റെ കനം കൂടുന്തോറും,

ഉള്ളില്‍ പെയ്യുന്ന ചോര കത്തിച്ച്

ഞാന്‍ കൂടുതല്‍

പ്രകാശിച്ചുകൊണ്ടിരിക്കും.'

ഇത്തരത്തില്‍ വര്‍ത്തമാന സാഹചര്യങ്ങളോട് തീവ്രമായി ഇടപെടുന്ന കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'നൊന്തുപെറ്റൊരു മകളെ

ആകാശമുയരത്തില്‍

പറത്തുവാനാശിച്ചു,

വെറും

മണ്‍തരിയോളം താണ്,

നാളുകളെണ്ണിക്കഴിയുന്ന

പെണ്ണിന്റെ ചങ്കിലെ

തീക്കനലേറ്റുവാങ്ങിയ

എരിയുന്ന കാളുന്ന ഗംഗയെ കണ്ടിട്ടുണ്ടോ? ' തുടങ്ങിയ വരികളും ചോരമഴയിലെ കവിതകളുടെ ശക്തി വിളിച്ചോതുന്നവയാണ്.


Next Story

Related Stories