TopTop
Begin typing your search above and press return to search.

വയലാ വാസുദേവന്‍ പിള്ളയുടെ പേരില്‍ പുതിയ നാടകശാല, സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു

വയലാ വാസുദേവന്‍ പിള്ളയുടെ പേരില്‍ പുതിയ നാടകശാല, സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു

സ്‌കൂള്‍ ഓഫ് ഡ്രാമ അന്താരാഷ്ട്ര നിലവാരമുള്ള തുറന്ന നാടക ശാല നിര്‍മ്മിക്കുന്നു. ആസ്തിവികസന ഫണ്ടില്‍ നിന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ ഒരു കോടി 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. 2017ല്‍കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീന്‍ കൂടിയായ ഡോ. എസ് സുനില്‍ കുമാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരുന്ന കാലത്താണ് ഈ പ്രൊജക്റ്റിന്റെ ആരംഭം.

ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്. ഓപ്പണ്‍ എയര്‍ തിയേറ്ററിന്റെ നിര്‍മ്മാണോത്ഘാടനം സെപ്തംബര്‍ 18ന് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വച്ചു നടക്കും. കോവിഡ്പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍. സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ. വയലാവാസുദേവന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ഈ നാടക ശാലയില്‍ ഏകദേശം 500 പേര്‍ക്ക് ഒരേ സമയം നാടകം ആസ്വദിക്കാനാകും.

50ഃ40 അടി വലിപ്പത്തിലുള്ളതാണ് പ്രധാന വേദി. നിര്‍മ്മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. പ്രസ്തുത ചടങ്ങില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വകുപ്പ് മേധാവി ശ്രീജിത്ത് രമണന്‍, രജിസ്ട്രാര്‍ ഡോ. ജോഷി സി എല്‍, ഫ്രാന്‍സിസ് ചാലിശ്ശേരി, കെ കെ ഹനീഫ, ഡോ. ഷൈജന്‍ ഡേവിസ്, പികെ ഷാജന്‍, സി പി ജോസ്, ചന്ദ്ര മോഹന്‍, സതീ ദേവി, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിവൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം കെ ജയരാജ് മുഖ്യ അതിഥിയാവും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാവും.

Next Story

Related Stories