TopTop
Begin typing your search above and press return to search.

വാര്‍ത്താസമ്മേളനത്തില്‍ ജോണ്‍ ബോള്‍ട്ടന്റെ പുസ്തകത്തെക്കുറിച്ച് ചോദ്യമുന്നയിച്ച റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകനെ മ്യൂട്ട് ചെയ്ത് യുഎസ് വിദേശകാര്യ വകുപ്പ്

വാര്‍ത്താസമ്മേളനത്തില്‍ ജോണ്‍ ബോള്‍ട്ടന്റെ പുസ്തകത്തെക്കുറിച്ച് ചോദ്യമുന്നയിച്ച റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകനെ മ്യൂട്ട് ചെയ്ത് യുഎസ് വിദേശകാര്യ വകുപ്പ്

മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള ഒരു ബ്രീഫിംഗിനിടെ ജോൺ ബോൾട്ടന്റെ പുസ്തകത്തെക്കുറിച്ചുള്ള ചോദ്യം തടഞ്ഞ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഉന്നത വക്താവ്. ബോൾട്ടന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കെ യുഎസ് സഖ്യകക്ഷികൾ കിഴക്കൻ ഏഷ്യൻ, പസഫിക് കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് റോയിട്ടേഴ്സിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ഡേവിഡ് ബ്രൺസ്ട്രോം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ കോള്‍ മ്യൂട്ട് ചെയ്യാന്‍ പറയുകയായിരുന്നു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന ബോള്‍ട്ടണ്‍ ട്രമ്പിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന പുസ്തകമാണ് പുറത്തുവരാന്‍ പോകുന്നതെന്ന് അതിന്റെ പ്രസാധക കുറിപ്പില്‍ നിന്ന്തന്നെ വ്യക്തമാണ്. നവംബറില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടിയിട്ടുണ്ടെന്ന് ബോള്‍ട്ടണ്‍ പുസ്തകത്തില്‍ അവകാശപ്പെടുന്നുണ്ട്. ബോൾട്ടനെ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ പുസ്തകം നുണകൾ നിറഞ്ഞതാണെന്ന് ചിത്രീകരിക്കുവാനുമാണ് വൈറ്റ്‌ഹൌസ്‌ ശ്രമിക്കുന്നത്.

സ്വതന്ത്ര മാധ്യമത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കാനുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ശ്രമത്തിനിടെയാണ് പത്രപ്രവർത്തകനെ നിശ്ശബ്ദനാക്കിയത് എന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ടർ ക്രിസ്റ്റീന റൂഫിനി ട്വിറ്ററിൽ കുറിച്ചു. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്കും മാധ്യമങ്ങളുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. എൻ‌പി‌ആർ ഹോസ്റ്റ് മേരി ലൂയിസ് കെല്ലി ജനുവരിയിൽ തന്നോട് കള്ളം പറഞ്ഞതായി അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു. തിങ്കളാഴ്ചത്തെ ബ്രീഫിംഗിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ബദ്ധം നിര്‍ത്തിവച്ചതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉടൻ മറുപടി നല്‍കിയില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പത്ര സമ്മേളനങ്ങള്‍ നടക്കുന്നത്.


Next Story

Related Stories