TopTop
Begin typing your search above and press return to search.

'ആദ്യ കൂടിക്കാഴ്ച മുതൽ, വേശ്യാലയ സന്ദര്‍ശനം ഉൾപ്പെടെ', വാൻ ഗോഗും പോൾ ഗൗഗ്വിനും എഴുതിയ കത്തുകള്‍ക്ക് പൊന്നും വില

ഫ്രഞ്ച് വേശ്യാലയങ്ങൾ സന്ദർശിച്ചതിനെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ട് കലാകാരന്മാരായ വിൻസെന്റ് വാൻ ഗോഗും പോൾ ഗൌഗ്വിനും എഴുതിയ കത്തുകള്‍ ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയം ഒരു കോടി എണ്‍പതു ലക്ഷത്തില്‍ പരം (210600 യൂറോ) വില നല്‍കി വാങ്ങി. സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടായിരുന്ന ഈ കത്തുകള്‍ 'അസാധാരണമായ' നിധിയാണെന്നാണ്‌ മ്യൂസിയം അധികൃതര്‍ വ്യക്തക്തമാക്കിയത്.

രണ്ട് ചിത്രകാരന്മാരും പ്രോവെൻസിലെ ആർലെസിൽ ഒരുമിച്ച് താമസിച്ച അനുഭവങ്ങള്‍ വിവരിക്കുകയാണ് കത്തില്‍. അവരുടെ സൃഷ്ടികൾ "കലയുടെ വലിയ നവോത്ഥാന" ത്തിന് തുടക്കം കുറിക്കുമെന്ന ഉറച്ച ആത്മവിശ്വാസവും ഇരുവരും ഈ കത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കത്തെഴുതി ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് തെക്കന്‍ ഫ്രാന്‍സിലെ ആര്‍ലസില്‍ താന്‍ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ജോലിക്കാരിയും ഒരു കര്‍ഷകന്റെ മകളുമായ ഗബ്രിയേൽ ബെർലാറ്റിയറിന് വാന്‍ ഗോഗ് തന്റെ വലത് ചെവി മുറിച്ച് കാഴ്ചവയ്ക്കുന്നത്. അതോടെ, ആ മഹാ പ്രതിഭയ്ക്കൊപ്പം ഒരു വർഷം ചെലവഴിക്കാനുള്ള തന്റെ പദ്ധതി ഗൌഗ്വിന്‍ ഉപേക്ഷിച്ചു. തന്റെ സുഹൃത്ത് "ഭ്രാന്തനായി" പോയി എന്ന് വിലപിച്ചു.

1888 നവംബർ 1-2 ലെ കത്തിൽ, രണ്ടുപേരും ആദ്യം പരിജയപ്പെട്ട എമൈൽ ബെർണാഡ് എന്ന കലാകാരനെ കുറിച്ച് പറയുന്നുണ്ട്. പട്ടണത്തിലെ യെല്ലോ ഹൌസിലാണ് അന്ന് അവരെല്ലാം താമസിച്ചിരുന്നത്. വാടകയ്‌ക്ക് നല്‍കുന്ന മുറികളുള്ള ഒരു കഫെയായിരുന്നു യെല്ലോ ഹൌസ്. അതിന്റെ ചുമരുകളിലാകെ വാന്‍ ഗോഗിന്റെ ഓയില്‍ പെയിന്റിംഗ് വിസ്മയം തീര്‍ത്തിരുന്നു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിൽ കനത്ത നാശനഷ്ടമുണ്ടായതിനെത്തുടർന്ന് ആ ബില്‍ഡിംഗ്‌ പൂര്‍ണ്ണമായും പൊളിക്കേണ്ടിവന്നു.

ഫ്രഞ്ച് ഭാഷയിൽ എഴുതിയ നാല് പേജുള്ള കത്ത് പാരീസിലെ ഡ്രൌട്ട് ലേല സെന്‍ററാണ് വില്പനയ്ക്ക് വച്ചത്. വിൻസെന്റ് വാൻ ഗോഗ് ഫൌണ്ടേഷനാണ് വന്‍തുക മുടക്കി അത്വാങ്ങിയത്. ഇനിമുതല്‍ ഈ കത്തുകളും വാൻ ഗോഗ് മ്യൂസിയത്തിലെ 'വാൻ ഗോഗിന്റെ ഏറ്റവും മികച്ച കത്തുകൾ' എന്ന ഭാഗത്ത് പ്രദര്‍ശിപ്പിക്കും.


Next Story

Related Stories