TopTop

ഇടശ്ശേരിയുടെ മകന്‍ എഴുത്തുകാരന്‍ ഇ ഹരികുമാര്‍ അന്തരിച്ചു

ഇടശ്ശേരിയുടെ മകന്‍ എഴുത്തുകാരന്‍ ഇ ഹരികുമാര്‍ അന്തരിച്ചു

കഥാകൃത്തും, നോവലിസ്റ്റുമായ ഇ ഹരികുമാര്‍ അന്തരിച്ചു. കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ മകനാണ് അദ്ദേഹം. സ്ത്രീപക്ഷവും, സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരോട് അനുഭാവം പുലര്‍ത്തുന്നതുമായ കഥകളായിരുന്നു ഇ ഹരികുമാര്‍ എഴുതിയിരുന്നത്.

ഹരികുമാറിന്റെ ആദ്യ കഥ 'മഴയുള്ള രാത്രിയില്‍' 1962 ല്‍ പ്രസിദ്ധീകരിച്ചു. ''ദിനോസോറിന്റെ കുട്ടി''എന്ന ചെറുകഥ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. നോവലുകള്‍ ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്‌നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ ഡ്രൈവറെ സ്‌നേഹിച്ച പെണ്‍കുട്ടി, തടാകതീരത്ത്, പ്രണയത്തിനൊരു സോഫ്റ്റ്വെയര്‍, കൊച്ചമ്പ്രാട്ടി, അറിയാതലങ്ങളിലേക്ക്.

കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയില്‍ ജനനം. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.


Next Story

Related Stories