TopTop

ലണ്ടനിലെ 10 വിത്യസ്ത വീടുകള്‍

ലണ്ടനിലെ 10 വിത്യസ്ത വീടുകള്‍
ലണ്ടനിലെ ചുരുങ്ങിയ ജീവീതം ആനന്ദകരമാക്കാവുന്ന അതിമനോഹരമായ അപ്പാര്‍ട്ട്മെന്റുകളും റസ്റ്റൊറന്റുകളും വീടുകളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഡിസ്സീന്‍ എഡിറ്ററായ എമി ഫ്രിയേര്‍സന്‍ പട്ടികപ്പെടുത്തിയ പത്തോളം അപ്പാര്‍ട്ട്മെന്റിനെ പറ്റിയുള്ള വിവരണം.

എസ് & എം ഓഫീസിന്റെ 'വാലറ്റ ഹൗസ്'
എസ് & എം ഓഫീസിലെ കത്രീന സ്റ്റിവാര്‍ട്ടും ഹ്യൂഗ് മെകവാനും ഈലിംഗ്‌സിലെ, വിക്ടോറിയന്‍ ഹൗസിന്റെ മാതൃകയിലുള്ള അപ്പാര്‍ട്ട്മെന്റുകളുടെ ഒരു നിര തന്നെ പരിചയപ്പെടുത്തുന്നു.

ഹെയ്ഹര്‍ട്‌സ് & കമ്പനിയുടെ 'ഗാര്‍ഡന്‍ ഹൗസ്'
എണ്ണൂറോളം അലങ്കാരച്ചെടികളാല്‍ നിറഞ്ഞ മേല്‍ക്കൂരയാണ് മറ്റ് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ഈ അപ്പാര്‍ട്ട്മെന്റിനെ വ്യത്യാസപ്പെടുത്തുന്നത്. ആര്‍ക്കിടെക്ചര്‍മാരായിട്ടുള്ള ജൊനാതന്‍ നിക്കോളാസും നിക് ഹേയ്ഹര്‍ട്‌സും ഈ മാതൃകയെ 'ഹാങിങ് ബാസ്‌കറ്റ് റൂഫ്' എന്നാണ് വിശേഷിപ്പിച്ചത്. സെഡ്മന്റും ഹെതേര്‍സും കൊണ്ട് അലങ്കരിച്ചിക്കുന്ന അപ്പാര്‍ട്ട്‌മെന്റ ഒരു പിരമിഡ് പോലെ തോന്നിപ്പിക്കുന്നു.

ടോന്‍കിന്‍ ലിയു - ന്റെ 'സണ്‍ റെയ്‌സ് റൂം'
ആര്‍ക്കിടെക്ചര്‍മാരായ മൈക്ക് ടോണ്‍കിന്റെയും അന്ന ലിയുവിന്റെയും വര്‍ക്ക് പ്ലെയ്‌സ് കൂടി ആയിട്ടുള്ള ഈ അപ്പാര്‍ട്ട്മെന്റ് ക്ലെര്‍ക്ക്‌നെല്ലിലാണ്. ചെടികള്‍ റൂഫും അതിന് മധ്യത്തിലായ് നിര്‍മിച്ചിരിക്കുന്ന നീന്തല്‍ക്കുളവും മറ്റുള്ള അപ്പ്ര്‍ട്ട്‌മെന്റുകളില്‍ നിന്നും ഈ അപ്പാര്‍ട്ട്മെന്റിനെ വേറിട്ടതാക്കുന്നു.

ലില്ലിക്കോട്ട് & ഗോള്‍ഡ് ഹില്ലിന്റെ 'ഹോളണ്ട് പാര്‍ക്ക് ഹൗസ്'

പ്രശസ്ത ആര്‍ക്കിടെക്ചര്‍മാരായ മാക്‌സ്വെല്‍ ഫ്രൈയും ജെയ്ന്‍ ഡ്രായും നിര്‍മ്മിച്ച ഈ ഹൗസിംഗ് എസ്റ്റേറ്റ് വുഡ്‌സ് ഫോര്‍ഡ് സ്‌കൊയറിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത കാലത്തായ് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ അപ്പാര്‍ട്ട്മെന്റിന്റെ ഭംഗി കൂട്ടുന്നു.

ഹെന്നിംഗ് സ്റ്റമല്‍ ആര്‍ക്കിടെക്ടിന്റെ 'ടിന്‍ ഹൗസ്'
പൂര്‍ണമായും ചുവപ്പ് മെറ്റലില്‍ നിര്‍മ്മിച്ച ഈ വീടുകള്‍ ഷെപേര്‍ഡ്‌സ് ബുഷിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ ബ്ലോക്കും വ്യത്യസ്തമായ ഡയമെന്‍ഷനിലാണ് ചെയ്തിരിക്കുന്നത് എങ്കിലും സൂര്യപ്രകാശം നേരിട്ട് മുറിയിലേക്കെത്തും വിധം ചിമ്മിനി ക്രമീകരിച്ചിരിക്കുന്നു.

ഗ്രൂപ്വര്‍കിന്റേയും ആമിന്‍ താഹയുടേയും '15 ക്ലെര്‍ക്കെന്‍വെന്‍ ക്ലോസ്'

ഈ സെവന്‍സ്റ്റോറി അപാര്‍ട്‌മെന്റിലെ കൊത്തുപണികള്‍ ജിഗ്‌സാ പസിലുകള്‍ പോലെ മനോഹരമാണ്.

സ്റ്റുഡിയോ 304 - ന്റെ 'സന്‍കെന്‍ ബാത്'
ഈ ചെറിയ അപ്പാര്‍ട്ട്മെന്റില്‍ ജാപ്പനീസ്മാതൃകയിലുള്ള ബാത്ടബ്ബ് ഉള്‍പ്പെടുത്തിയിരിക്കുന്നു.അടുക്കള പൂര്‍ണമായും വിക്ടോറിയന്‍ മാതൃകയില്‍ ചെയ്തിരിക്കുന്നു.

'കളക്ടീവ് ഓള്‍ഡ് ഓക്.'
കൂടുതല്‍ ആസ്വാദ്യവും ആനന്ദകരവും ആകുംവിധം മാറ്റങ്ങള്‍ വരുത്തിയ കളക്ടീവ് ഓള്‍ഡ് ഓകിന്റെ പുതിയ അപാര്‍ട്ട്‌മെന്റുകള്‍ പുതുമയാര്‍ന്ന ഒരു ജീവിതാനുഭവം സമ്മാനിക്കുന്നു.

സി.ഐ.എ.ഒ - യുടെ 'ഇസ്ലിഗ്ടണ്‍ മൈക്രോഫ്‌ലാറ്റ്'
35 സ്‌ക്വയര്‍ ഫീറ്റിലെ ചെറിയ ഒരു അപാര്‍ട്‌മെന്റ് ആണിത്. സി.ഐ.എ.ഒ. യുടെ ഡിറക്ടര്‍ ഡിയേഗോ ദല്‍പ്ര പുനര്‍ക്രമീകരണത്തില്‍ മുറിയില്‍ ബെയ്‌സ്‌പോക് സ്‌പെയ്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നു. മുറികള്‍ക്ക് വലുപ്പം തോന്നിക്കും വിധം യോജിക്കുന്ന ചെറിയ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടുത്തി ആകര്‍ഷണീയമാക്കിയിരിക്കുന്നു.

31/44 ആര്‍ക്കിടെക്‌സിന്റെ 'റെഡ്ഹൗസ്'
പൂര്‍ണമായും ചുവന്ന ഇഷ്ടികയില്‍ നിര്‍മ്മിച്ച ഈ അപാര്‍ട്‌മെന്റിലെ ആകര്‍ഷണമായ ഒരു ഘടകം സ്‌കള്‍പ്ചര്‍ ടൈലുകളാണ്. സ്വീകരണ മുറിയിലെ ഫയര്‍ പ്ലെയ്‌സും അലങ്കാരച്ചെടികളും മറ്റ് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് വേറിട്ടതാക്കുന്നു.

Next Story

Related Stories