വീടും പറമ്പും

നേവി-ബ്രാസ്സ് ; ഇന്റീരിയർ ഡിസൈനിംഗിലെ വേറിട്ട കളർ കോമ്പിനേഷൻ

ഹോട്ടൽ റൂമുകൾ, ബാറുകൾ, കിച്ചണുകൾ, തുടങ്ങി നിരവധി ഇടങ്ങളിൽ ഈ മിക്സ് നമുക്ക് കാണാൻ സാധിക്കും

ഇന്റീരിയർ ഡിസൈനിംഗിൽ കളറുകളൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്.  ഡിസൈനിംഗ് ട്രെന്റ് അനുസരിച്ച് കളറുകളിലും അവയുടെ മിക്സിങിലും പുതുമകൾ ഡിസൈനർമാർ വരുത്തുന്നു. ഇന്റീരിയർ ഡിസൈനിംഗിൽ, കളർ കോമ്പിനേഷനിലെ ഏറ്റവും പുതിയ മിക്സ് ആണ് നേവി-ബ്രാസ്സ് കോമ്പിനേഷൻ. ബ്രാസ്സും കടുത്ത നീലയും ചേരുന്നതാണ് ഈ കോമ്പിനേഷൻ. ഹോട്ടൽ റൂമുകൾ, ബാറുകൾ, കിച്ചണുകൾ, തുടങ്ങി നിരവധി ഇടങ്ങളിൽ ഈ മിക്സ് നമുക്ക് കാണാൻ സാധിക്കും. ഇന്റീരിയർ ഡിസൈനിംഗ് ലോകത്തിലെ പോലെ തന്നെ ഒറ്റ ഐറ്റത്തിലും ഈ മിക്സ് നമുക്ക് കാണാൻ സാധിക്കും. മറൈൻ ബ്ലൂ വെൽവെറ്റ് ബെഡ്ഡും അതിന് ബ്രാസ്സ് ഫീറ്റും ചേർന്ന ആൻത്രോപോളജിക്കൽ ബെഡ്ഡ് ഇതിന് ഉദാഹരണമാണ്. കടുത്ത നീലയും കടുത്ത ബ്രാസ്സ് കോമ്പിനേഷനിലും ഇത് കാണാൻ സാധിക്കും. നേവി കളർ ചെയ്ത എക്സ്റ്റീരിയർ അതിന് ബ്രാസ്സിൽ ചെയ്ത ജനലുകൾ, ഇതും ഈ കോമ്പിനേഷന് മറ്റൊരു ഉദാഹരണമാണ്.

വാഷിംഗ്ടണിലെ ഒരു ഹോട്ടലിൽ ഈ കോമ്പിനേഷൻ വരുത്തിയിരിക്കുന്നത് എങ്ങനെയെന്നാൽ മഷി നീലക്കളറിൽ സീലിങും ബ്രാസ്സ് കൊണ്ട് ഷാന്റെലിയർ സ്കൾപ്ചറും നിർമിച്ചിരിക്കുന്നു. ഈ ഹോട്ടലിന്റെ തന്നെ മറ്റൊരു ഹോട്ടലിൽ റൂമുകൾക്ക് നേവി കളറും ലൈറ്റ് ഫിക്സ്ചെറുകളും ഫോസെറ്റുകളും ഡോർ ഹാന്റിലുകളും ബ്രാസ്സിലാണ് ചെയ്തിരിക്കുന്നത്. സിമിലർ ഒറിജിൻ ഉള്ള എന്നാൽ വ്യത്യസ്തമായ ഡിസൈനിംഗ് ട്രെന്റും ഒന്നിച്ചു ചേർന്നിട്ടാണ് നേവി-ബ്രാസ്സ് കോമ്പിനേഷൻ ഉണ്ടാകുന്നത്. ഡോമിനോ എന്ന ഹോം ഡിസൈൻ മാഗസ്സിൻ എഡിറ്റോറിയൽ എഡിറ്റർ ആയ ജെസ്സിക്ക ഡെയിലി പറയുന്നത് 2008ൽ കാണാൻ സാധിച്ചിരുന്നത് പൂർണമായും വെള്ള കളർ നൽകിയ ബാത്ത്റൂമുകളും കിച്ചണുകളുമായിരുന്നു എന്നാണ്.

ഡിസൈനിംഗ് ലോകത്തേക്ക് മിനിമലിസം കടന്ന് വരുന്നതും ഇതേ സമയത്താണ്. ഹോം ഓണേഴ്സിന് ബോൾഡ് കളറുകളോട് ഒരു താത്പര്യം ഇത് മുഖേന സാധ്യമായി. മങ്ങിയ പീങ്ക് കളർ മിനിമലിസത്തിലൂടെയാണ് കടന്ന് വരുന്നത്.സ്വർണ്ണാഭരണങ്ങളിലും പിങ്ക് കളർ ഉപയോഗിക്കാൻ തുടങ്ങിയതിനാൽ കൂടുതൽ സൊഫിസ്റ്റിക്കേറ്റഡ് ആയ പിങ്ക് ഷെയ്ഡുകൾ ഉണ്ടാകാൻ സഹായകമായി. വിഷ്വൽ ലാൻഗ്വേജിൽ മിനിമലിസം ഇപ്പോഴും കൊണ്ടുരുന്നവരുടെ നാച്ചുറൽ ചോയിസ് ആണ് നേവിബ്ലൂ.

സ്റ്റെയിൻലെസ്സ് സ്റ്റീൽ, ക്രോം ഇവയുടെ ഉപയോഗം ഡിസൈനിംഗ് രംഗത്ത് ഒരു സാച്ചുറേഷൻ പോയിന്റിലേക്ക് എത്തിയപ്പോൾ ഏകദേശം 2014-2015 ആയപ്പോഴേക്കുമാണ് ബ്രാസ്സ് ഡിസൈനിംഗ് രംഗത്തേക്ക് എത്തുന്നത്. സാൻഫ്രാൻസിസ്കോ ബെയ്സ് ആയി ഇന്റീരിയർ ഡിസൈനിംഗ് ചെയ്യുന്ന സൂസൻ അഭിപ്രായപ്പെടുന്നത് ഈ മിക്സ് ഒരു ട്രെന്റ് ആയി മിറിയതിനാലാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത്. ഇവരുടെ തന്നെ ഓഷൻബ്ലൂ-ബ്രാസ്സ് മിക്സിൽ ചെയ്ത കിച്ചണിന്റെ മാതൃക ഡോമിനോയിൽ കാണിച്ചിരുന്നു.നേവി-ബ്രാസ്സ് കോമ്പിനേഷൻ ഡിസൈനിംഗ് രംഗത്ത് ഒരു സാച്ചുറേഷൻ പോയിന്റിൽ എത്തുമ്പോൾ അത് മറ്റ് കോമ്പിനേഷനുകൾക്ക് വഴിവക്കും ഡെയിലി പറയുന്നു.

 

View this post on Instagram

 

Deco the halls. Shop art deco-inspired design + holiday entertaining essentials at westelm.com 💫🌟 #mywestelm #holidays

A post shared by west elm (@westelm) on

https://www.vox.com/the-goods/2018/9/10/17787856/navy-brass-interior-design-trend

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍