TopTop
Begin typing your search above and press return to search.

മുടക്കിയത് അഞ്ഞൂറ് കോടി; അറിയാം സണ്ണി ലിയോണിന്റെ സ്വപ്‌ന ഭവനത്തെ കുറിച്ച്

മുടക്കിയത് അഞ്ഞൂറ് കോടി; അറിയാം സണ്ണി ലിയോണിന്റെ സ്വപ്‌ന ഭവനത്തെ കുറിച്ച്

ബോളിവുഡിന്റെ പ്രിയ താരം സണ്ണി ലിയോണ്‍ തന്റെ മൂന്നു മക്കള്‍ക്കും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനുമൊപ്പം ലോസ്ആഞ്ചലസിലെ വീട്ടിലേക്കു മാറിയ കാര്യം പുറത്ത് വന്നിരുന്നു. കൊറോണാക്കാലത്ത് കൂടുതല്‍ സുരക്ഷിതമായ ഇടത്തിലേക്കു മാറാന്‍ വേണ്ടിയായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. ഷെര്‍മന്‍ ഓക്സിലാണ് സണ്ണിയുടെയും ഡാനിയലിന്റെയും ഈ ആഡംബര ഭവനമുള്ളത്. ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പതു മിനിറ്റ് ദൂരത്തിലാണ് ഈ വീട്.

43,560 ചതുരശ്ര അടിയിലുള്ള വീട് ഒരേക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം സ്ഥലം ഉള്ളതുകൊണ്ടുതന്നെ മനോഹരമായ ലാന്‍ഡ്സ്‌കേപ്പാണ് വീട്ടിലുള്ളത്. വീടിനു മുന്നില്‍ തന്നെ പൂന്തോട്ടവും പേഷ്യോയും ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടും സഞ്ചരിച്ചു ശേഖരിച്ച സാധനങ്ങള്‍ കൊണ്ടാണ് ഡാനിയലും സണ്ണിയും വീട് അലങ്കരിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. സ്പെയിന്‍, നേപ്പാള്‍, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് ഫര്‍ണിച്ചറും ആര്‍ട്ട് വര്‍ക്കുകളും തിരഞ്ഞെടുത്തത്. അഞ്ചു ബെഡ്റൂമുകളാണ് വീട്ടിലുള്ളത്.

ഈ വീടിന്റെ വിശാലമായ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ ലോസ്ആഞ്ചലസ് നഗരം കാണാം. ഗെറ്റ്ടുഗെതറുകള്‍ സംഘടിപ്പിക്കാനായി വീടിനു പുറത്തു മാത്രമല്ല ബാല്‍ക്കണിയിലും പേഷ്യോ ഒരുക്കിയിട്ടുണ്ട്. സ്വിമ്മിങ് പൂള്‍, സ്പാ, വിനോദ ഉപാധികള്‍ക്കായുള്ള ഇടം തുടങ്ങി എല്ലാ സൗകര്യങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുള്ളതയാണ് റിപോര്‍ട്ടുകള്‍. അഞ്ഞൂറുകോടിയോളം മുടക്കിയാണ് ഈ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

View this post on Instagram

Pups!!! So happy!

A post shared by Sunny Leone (@sunnyleone) on



Next Story

Related Stories