TopTop
Begin typing your search above and press return to search.

പ്രതിമാസം ചിലവ് ആറ് ലക്ഷം രൂപ; മറിയത്തിന്റെ വീട്ടീനകത്ത് കാണാം 480 പൂച്ചകളെയും 12 നായ്ക്കളെയും

പ്രതിമാസം ചിലവ് ആറ് ലക്ഷം രൂപ; മറിയത്തിന്റെ വീട്ടീനകത്ത് കാണാം 480 പൂച്ചകളെയും 12 നായ്ക്കളെയും

പ്രതിമാസം ആറ് ലക്ഷം രൂപ ചെലവിട്ട് 480 പൂച്ചകളെയും 12 നായ്ക്കളെയും പോറ്റി വളര്‍ത്തുകയാണ് ഒമാനിലെ മസ്‌കറ്റ് സ്വദേശിയായ മറിയം അല്‍ ബാലുഷി എന്ന അമ്പത്തിയൊന്നുകാരി. ഒമാന്‍ സിവില്‍ സര്‍വ്വീസിലായിരുന്ന മറിയം വിരമിച്ചതിന് ശേഷമാണ് പുതിയ മേഖല തിരഞ്ഞെടുത്തത്. 2008ല്‍ മകന്‍ കൊണ്ടുവന്ന ഒരു പേര്‍ഷ്യന്‍ പൂച്ചക്കുഞ്ഞായിരുന്നു വീട്ടിലെ ആദ്യ അന്തേവാസി.

പിന്നീട് തെരുവില്‍ ഒറ്റപ്പെട്ട് പോയ മൃഗങ്ങളെ മറിയം വീട്ടിലെത്തിച്ച് അവയെ വളര്‍ത്തുകയായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ചെറുപ്പത്തിലേ അനാഥത്വത്തിന്റെ ദുഖമറിഞ്ഞയാളാണ് മറിയം. പിന്നീട് വളര്‍ന്നുവലുതായപ്പോഴും ആ ദുഖം മറിയത്തോടൊപ്പം തുടര്‍ന്നു. വിവാഹിതയായി സ്വന്തമായി കുടുംബമായപ്പോഴും താനനുഭവിച്ച അനാഥത്വത്തിന്റെ വേദനയെ മറന്നുകളയാന്‍ മറിയം തയാറല്ലായിരുന്നു. 2011 കാലത്ത് മാനസിക സമ്മര്‍ദ്ദം ഉണ്ടായെന്നും മകന്‍ കൊണ്ടുവന്ന പേര്‍ഷ്യന്‍ പൂച്ചയാണ് ആ വിഷമഘട്ടത്തില്‍ നിന്ന് മറികടക്കാന്‍ തന്നെ സഹായിച്ചതെന്നും മരിയം പറയുന്നു.

തെരുവില്‍ അലയുന്ന പൂച്ചകളെ ദത്തെടുക്കയും അവ പെറ്റുപെരുകി വളരെ പെട്ടെന്ന് തന്നെ 23 പൂച്ചകളും കുഞ്ഞുങ്ങളുമായി കുടുംബം വളര്‍ന്നു. ദത്തെടുക്കലും പ്രസവങ്ങളും തുടര്‍ന്നതോടെ പൂച്ചകളുടെ എണ്ണം 480ല്‍ എത്തി. ഇതിനിടയില്‍ പന്ത്രണ്ട് നായ്കളും മറിയയുടെ വീട്ടില്‍ താമസക്കാരായി. പൂച്ച സംരക്ഷണത്തില്‍ ആദ്യകാലത്ത് മറിയം തനിച്ചായിരുന്നു. പൂച്ചശല്യം ചൂണ്ടിക്കാട്ടി അയല്‍ക്കാര്‍ നിരന്തരം പരാതികളും അധികൃതര്‍ക്കു നല്‍കുമായിരുന്നു. 2014ല്‍ പുതിയ വീടുവെച്ച് മാറിയം ആ പ്രശ്നം പരിഹരിച്ചത്. മൃഗസ്നേഹികളായ പലരും ഇപ്പോള്‍ മറിയത്തിന് പിന്തുണയുമായി രംഗത്തുണ്ട്.


Next Story

Related Stories