TopTop
Begin typing your search above and press return to search.

വീട്ടിലെ പൊടി എളുപ്പത്തില്‍ നീക്കം ചെയ്യാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വീട്ടിലെ പൊടി എളുപ്പത്തില്‍ നീക്കം ചെയ്യാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വീട്ടിലെ മൂക്കും മൂലയും തുടച്ച് വൃത്തിയാക്കിയിടാന്‍ എല്ലാവരും ആഗ്രഹിക്കുന്നു, എന്നാല്‍ സമയ കുറവും ജോലി ഭാരവും കൂടുമ്പോള്‍ ഇക്കാര്യത്തില്‍ നിന്ന് പിന്നോട്ട് പോകുന്നവരാണ് നാം. എന്നാല്‍ വീട്ടിലെ പൊടിപടലങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനുള്ള ചില വിദ്യകള്‍ ഇതാ. ഇത്തരം കാര്യങ്ങള്‍ പതിവായി ചെയ്യുകയാണെങ്കില്‍ വീട്ടില്‍ അടിഞ്ഞ് കിടക്കുന്ന പൊടിപടലങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും.

ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും വൃത്തിയാക്കാന്‍ ഈര്‍പ്പമുള്ള ഡസ്റ്ററോ, തുണിയോ ഉപയോഗിക്കാം. അന്തരീക്ഷത്തിലേക്ക് പൊടി പടലങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഇത് ഗുണം ചെയ്യും. ചുമര്‍ചിത്രങ്ങളും മറ്റ് ഹോം ഡെക്കറുകളിലും പറ്റി പിടിച്ചിരിക്കുന്ന പൊടി നീക്കം ചെയ്യാന്‍ ഈര്‍പ്പമുള്ള റബര്‍ സ്‌പോഞ്ച് ഉപയോഗിക്കുക. പരവതാനികളും ഫ്‌ലോര്‍മാറ്റുകളും വാക്വം ക്‌ളീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. ഹേപ്പാ ഫില്‍റ്ററുകള്‍ ഘടിപ്പിച്ച വാക്വം ക്‌ളീനറുകള്‍ പൊടിയുടെ വളരെ ചെറിയ കണിക പോലും നീക്കം ചെയ്യാന്‍ സഹായിക്കും.

എയര്‍ ബ്രഷുകളുപയോഗിച്ച് കംപ്യൂട്ടര്‍ കീബോര്‍ഡ് പോലുള്ള സാങ്കേതിക ഉപകരണങ്ങള്‍ വൃത്തിയാക്കാം ഇഷ്ടമുള്ള റൂം ഫ്രഷ്‌നര്‍ അല്ലെങ്കില്‍ എസ്സന്‍ഷ്യല്‍ എണ്ണ ഉപയോഗിച്ച് മുറികളില്‍ സുഗന്ധം നിറയ്ക്കാം. ജനാലകള്‍ പരമാവധി തുറന്നിടുക, പൊടി തടയുന്നതിനും, ദുര്‍ഗന്ധം അകറ്റുന്നതിനും ഇത് സഹായിക്കും. അടുക്കളയിലും ബാത്റൂമുകളിലും എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുക. പൊടി, ഗ്രീസ്, ഗന്ധം എന്നിവ അതിലൂടെ വലിച്ചെടുക്കപ്പെട്ട് പുറത്തേക്ക് കളയും. ചവറ്റുകുട്ടകള്‍ നിറയുന്നതുവരെ കാത്തുനില്‍ക്കാതെ എന്നും പുറത്തുകൊണ്ടുപോയി തട്ടുക. ആഴ്ചയിലൊരിക്കല്‍ കര്‍ട്ടണുകളും, സെറ്റി കവറുകളും വൃത്തിയാക്കാനും ശ്രദ്ധിക്കാം.


Next Story

Related Stories