TopTop
Begin typing your search above and press return to search.

വീടിനുള്ളിലെ പൊടി വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

വീടിനുള്ളിലെ പൊടി വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മനോഹരവും വലുപ്പമേറിയതുമായ വീടുകള്‍ എല്ലാവരുടെയും സ്വപ്‌നമാണ് എന്നാല്‍ ഇവ വൃത്തിയോടും ഭംഗി നഷ്ടപ്പെടാതെയും പരിപാലിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ് അമിതമായ പൊടി ശല്യം. വീട്ടില്‍ അമിതമായി ഉണ്ടാകുന്ന പൊടി ശല്യത്തിനുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഷൂ, ചെരിപ്പ് എന്നിവ വീട്ടുവരാന്തയില്‍ ഇടുന്നത് കാരണം വലിയ രീതിയില്‍ പൊടി തട്ടിക്കിടക്കുകയും പല വിധമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിവെച്ചേക്കാം. അതുകൊണ്ട് തന്നെ ഇവ ബാസ്‌കറ്റില്‍ സൂക്ഷിക്കാം. ഉമ്മറവാതിലിന് അകത്തും പുറത്തും ഡോര്‍ മാറ്റുകളിടുക. പുറത്തുനിന്നെത്തുന്ന പൊടിയുടെ അളവ് കുറയും.രണ്ട് ദിവസം കൂടുമ്പോള്‍ മാറ്റുകള്‍ വാക്വം ചെയ്യുക.പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. എസിയിലെ ഫില്‍റ്ററുകള്‍ മൂന്ന് മാസം കൂടുമ്പോള്‍ മാറ്റുക എന്നത്. വിലക്കുറവുള്ള ഫില്‍റ്ററുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ ആഴ്ചയിലൊരിക്കല്‍ മുറികള്‍ ക്ലീനാക്കുക. പൊതു ഇടങ്ങള്‍ ദിവസവും ക്ലീനാക്കണം.പൊടി അലര്‍ജിയുള്ളവര്‍ വീട്ടിനകത്ത് കാര്‍പ്പെറ്റുകള്‍ വേണ്ടെന്ന് വെക്കുക. ടോയ്ലെറ്റുകളിലും അടുക്കളയിലും എക്സ്ഹോസ്റ്റിങ് ഫാന്‍ വെയ്ക്കുക. തുണി, കൈയുറകള്‍ എന്നിവ ക്ലീനിങ് സൊലൂഷനില്‍ നനച്ച് ഗ്ലാസ്, സ്ഫടികം എന്നിവകൊണ്ടുള്ള വസ്തുക്കള്‍ വൃത്തിയാക്കാം.

വലിയ പെയിന്റിങ്ങ് ബ്രഷ് ഉപയോഗിച്ച് ജനലുകളിലെ സ്‌ക്രീനും കൊതുകുവലയും പൊടിതട്ടാം. ശേഷം ബ്രഷ് ക്ലീനിങ് മിശ്രിതത്തില്‍ മുക്കി ഇരുവശവും ബ്രഷ് ചെയ്യുക. ഉണങ്ങിയ തുണികൊണ്ട് ഒപ്പിയുണക്കുക. ചുമരുകളുടെയും ജനാലകളുടെയും ഉയരത്തിലുള്ള കാബിനറ്റുകള്‍ക്കിടയിലെ ഇടുക്കുകളും വാക്വം ക്ലീനര്‍ കൊണ്ട് വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാവും. നേരിയ ക്ലീനിങ് ബ്രഷുകള്‍ കടത്തി പൊടി തട്ടണം. നിലത്ത് വീഴുന്ന പൊടി വാക്വം ക്ലീനര്‍ കൊണ്ട് നീക്കാം. ഫാന്‍, ഷെല്‍ഫുകളുടെ മുകള്‍ഭാഗം, ബുക്ക് ഷെല്‍ഫുകള്‍ എന്നിവ ക്ലീന്‍ ചെയ്യാന്‍ മൈക്രോഫൈബര്‍ തുണിയുള്ള സ്റ്റിക്ക് ആണ് നല്ലത്. അതുപോലെ വീട്ടിനുള്ളില്‍, ചുമരിലോ ബാത്റൂമിലോ മറ്റോ നനവേറ്റ് പൂപ്പലുണ്ടാവുന്നുണ്ടെങ്കില്‍ കഴിവതും വേഗം മാറ്റുക. മുറിയിലെ വെന്റിലേറ്ററുകളിലെ പൊടി വെറ്റ് മോപ്പോ വാക്വം ക്ലീനറോ ഉപയോഗിച്ച് വൃത്തിയാക്കാം. സോഫയിലെ പൊടി വാക്വം ക്ലീനര്‍ കൊണ്ട് ശുചിയാക്കുന്നതാണ് നല്ലത്. കുഷനുകളുടെ കവറുകള്‍ കൃത്യസമതത്ത് മാറ്റാനും മറക്കരുത്.


Next Story

Related Stories