TopTop

വീട്ടിലിരുന്ന് ജോലി; ഓഫീസ് മുറി ഒരുക്കുന്നതുള്‍പ്പെടെ ശ്രദ്ധിക്കാം

വീട്ടിലിരുന്ന് ജോലി; ഓഫീസ് മുറി ഒരുക്കുന്നതുള്‍പ്പെടെ  ശ്രദ്ധിക്കാം

ലോകം കൊറോണ വൈറസ് ബാധയുടെ ഭീതിയിലായ സാഹചര്യത്തില്‍ രാജ്യങ്ങള്‍ സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കമ്പനികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം. .

പതിവ് പോലെ ഓഫീസില്‍ പോകാന്‍ എങ്ങനെയൊക്കെ തയാറെക്കുന്നോ അങ്ങനെ തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും പിന്‍തുടരണം. വൈകി എഴുന്നേല്‍ക്കുന്നതും ദിനകര്‍മങ്ങള്‍ വൈകിക്കുന്നതും നിങ്ങളെ കൂടുതല്‍ അലസന്‍മാര്‍ ആക്കുകയാണ് ചെയ്യുന്നത്. ബെഡിലും സോഫയിലുമൊക്കെ ഇരുന്ന് ജോലി ചെയ്യുന്നത് നല്ല കാര്യമല്ല, അത് നിങ്ങളെ കൂടുതല്‍ മടിയന്‍മാന്‍ ആക്കുകയേ ചെയ്യൂ. സ്ഥിരമായി ഒരിടത്ത് ടേബിളും ചെയറും ക്രമീകരിച്ച് ജോലി ചെയ്യുന്നതാണ് അഭികാമ്യം. ജോലിക്കിടെ കൃത്യമായ ഇടവേളകളില്‍ എഴുന്നേല്‍ക്കാനും സ്ട്രെച്ച് ചെയ്യാനും ശീലിക്കണം. യാത്രയുടെ സമയം ഒഴിവായിക്കിട്ടുന്നതുകൊണ്ട് ആ സമയം വ്യായാമം ചെയ്ത് ഉപയോഗപ്രദമാക്കാനും ശ്രമിക്കാം. ഓഫീസ് മുറിയായി സെറ്റ് ചെയ്യുന്നയിടത്തെ ജനലുകളും വാതിലുകളുമൊക്കെ തുറന്നിടാം, പരമാവധി ശുദ്ധവായുവും വെളിച്ചവും കയറുന്ന ഇടം തന്നെ ഇതിനായി തെരഞ്ഞെടുക്കാം.

ഓഫീസ് ജോലികള്‍ ചെയ്യുന്നതിനിടയ്ക്ക് വീട്ടുപണികള്‍ ചെയ്യാന്‍ മെനക്കെടുന്നതും ഒഴിവാക്കാം. ചെറിയ പണിയല്ലേ പെട്ടെന്നു തീര്‍ത്തു വരാം എന്നു കരുതിയാലും ഓഫീസ് ജോലികള്‍ ചെയ്യാനുള്ള ഫലപ്രദമായ മണിക്കൂറുകളാണ് നഷ്ടമാകുക എന്നോര്‍ക്കുക. കുട്ടികളുള്ളവര്‍ക്ക് വീട്ടില്‍ അമ്മയോ അച്ഛനോ ബന്ധുക്കളോ തുടങ്ങി കുട്ടിയെ നോക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നല്ലത്.


Next Story

Related Stories