ഈ മാസം ആദ്യമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഷിംലയില്‍ തന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തിയത്. നേരത്തെ കോട്ടേജിന്റെ നിര്‍മാണത്തിനിടെ പ്രിയങ്കയോടൊപ്പം സോണിയാ ഗാന്ധി എത്തി പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഷിംലയിലെ ചാരാബ്രയില് രാഷ്ട്രപതി നിവാസിനോടു ചേര്‍ന്നുള്ള പ്രദേശത്താണ് കോട്ടേജ് പണികഴിപ്പിച്ചിരിക്കുന്നത്.
അതീവ സുരക്ഷാ പ്രദേശത്ത് പ്രത്യേക അനുമതിയോടെ 2007ലാണ് പ്രിയങ്ക സ്ഥലം വാങ്ങിയത്. നാല്പത്തിയേഴ് ലക്ഷം രൂപയ്ക്കാണ് വാങ്ങിയ ഈ സ്ഥലത്ത് 2008ല്‍ പ്രിയങ്ക ഇവിടെ ഒരു വീട് പണികഴിപ്പിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ആര്‍ക്കിടെക് കമ്ബനി പണിത വീട് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പുതിയ ഡിസൈനില്‍ കോട്ടേജ് പണിതത്.
ഷിംലയിലെ ടെന്സിന് കണ്‍സ്ട്രക്ഷന്‍ കമ്ബനി പണിത കോട്ടേജ് ഇരുനിലയിലുള്ള കെട്ടിടമാണ്. ഇംഗ്ലീഷ് കോട്ടേജ് ശൈലിയില്‍ പണിത വീടിന് ഓപ്പണ്‍ ടെറസ്, അഞ്ചു വലിയ മുറികള്‍ എന്നീ സൗകര്യങ്ങളോടെ പണിത വീടിന്റെ ഇന്റീരിയറില്‍ ഭൂരിഭാഗവും തടികളാണ് ഉപയോഗിച്ചിരിക്കുന്നത്. ചരിഞ്ഞ ടൈല്‍ പാകിയ മേല്‍ക്കൂരയാണ്.
പൈന്‍, ദേവദാരു മരങ്ങളാല്‍ സമൃദ്ധമായ കുന്നിന് പ്രദേശത്താണ് കോട്ടേജ് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശത്തിന്റെ സംസ്ഥാനമായ ഷിംലയിലേക്ക് ഇവിടുന്ന് 15 കിലോമീറ്റര്‍ ദൂരം മാത്രമെയുള്ളൂ. ഒബ്റോയി ഗ്രൂപ്പിന്റെ ആഡംബര സ്പാ വൈല്‍ഡ് ഫ്ളവര്‍ ഹാളും അടുത്താണ്. 0.4 ഹെക്ടറിലാണ് കോട്ടേജ് സ്ഥിതി ചെയ്യുന്നത്.