TopTop
Begin typing your search above and press return to search.

അടുക്കള അണുവിമുക്തവും വൃത്തിയായും സൂക്ഷിക്കാം; മൂന്ന് മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം

അടുക്കള അണുവിമുക്തവും വൃത്തിയായും സൂക്ഷിക്കാം; മൂന്ന് മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം

കൊറോണ വൈറസ് വ്യാപനത്തോടെ ഭക്ഷ്യ സുരക്ഷയിലും ശുചിത്വത്തിലും കൂടുതല്‍ ശ്രദ്ധ കൊണ്ടുവന്നിരിക്കുകയാണ് സമൂഹം. ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണരീതികള്‍ പാലിക്കുകയെന്നത് ഈ ദിവസങ്ങളില്‍ വളരെ പ്രധാനമാണ്. അതിനാല്‍, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നും പ്രാദേശികമായി അവരുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നു. എന്നിരുന്നാലും, വീട്ടിലെ പ്രധാന ഇടങ്ങളിലൊന്നായ അടുക്കളയ്ക്കും ഇതുപോലെ ചില ചിട്ടവട്ടങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങള്‍ സുരക്ഷിതമാവാന്‍ അടുക്കള അണുവിമുക്തമായി സൂക്ഷിച്ചേ മതിയാവൂ.

കോവിഡ് -19 ന്റെ സമയത്ത് നിങ്ങളുടെ അടുക്കള പ്രതലങ്ങളും പ്രദേശവും വൃത്തിയായി അണുവിമുക്തമാക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഇന്ത്യ (എഫ്എസ്എസ്എഐ) ചില ഘട്ടങ്ങള്‍ പുറത്തിറക്കി. ട്വിറ്റര്‍ പേജിലൂടെയാണ് ഇവ പങ്കുവച്ചിരിക്കുന്നത്.

ദിവസവും വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് കിച്ചണ്‍ കൗണ്ടറും സ്ലാബുകളും സ്റ്റൗവും നന്നായി വൃത്തിയാക്കണം - അടുക്കളയില്‍ പാത്രങ്ങള്‍ നിരത്തി വെക്കുന്ന ഇടമായതുകൊണ്ടു തന്നെ ഓരോ ദിവസവും അടുക്കള ശുചിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കൗണ്ടറുകളും സ്ലാബും സ്റ്റൗവുമൊക്കെ വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ചു കഴുകണമെന്നാണ് ട്വീറ്റില്‍ പറയുന്നത്.

മറ്റൊന്ന് പലപ്പോഴും ഭക്ഷണം തയ്യാറാക്കിക്കഴിഞ്ഞാല്‍ കിച്ചണ്‍ കൗണ്ടറും സ്റ്റൗവും വൃത്തിയാക്കല്‍ പിന്നത്തേക്ക് മാറ്റിവെക്കുന്നവരുണ്ട്. എന്നാല്‍ ഈ ശീലവും നിര്‍ത്തണമെന്നാണ് ട്വീറ്റില്‍ പറയുന്നത്. ഓരോ തവണ ഭക്ഷണം തയ്യാറാക്കി കഴിയുമ്പോഴും ഈ ഇടങ്ങള്‍ ശുചിയാക്കിയേ അടുക്കള വിടാവൂ.

ഓരോ ഉപയോഗത്തിനുശേഷവും പാത്രങ്ങളും മറ്റ് ഉപകരണങ്ങളും സോപ്പോ ഡിറ്റര്‍ജെന്റോ ഉപയോഗിച്ച് കഴുകണം. ഭക്ഷണം വെക്കാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലും വേണം അതീവ ജാഗ്രത. ഭക്ഷണത്തില്‍ അണുസാന്നിധ്യമില്ലെന്ന് ഉറപ്പു വരുത്താന്‍ സോപ്പോ ഡിറ്റര്‍ജെന്റോ ഉപയോഗിച്ച് പാത്രങ്ങളിലെ അഴുക്ക് പൂര്‍ണമായും നീക്കിയിരിക്കണം.



Next Story

Related Stories