TopTop
Begin typing your search above and press return to search.

പുതുമ നഷ്ടപ്പെടാതെ ഡൈനിങ് ഹാള്‍ ഒരുക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പുതുമ നഷ്ടപ്പെടാതെ ഡൈനിങ് ഹാള്‍ ഒരുക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

വീട്ടില്‍ അടുക്കള പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഡൈനിങ് ഹാള്‍. കുടുംബത്തിലുള്ളവര്‍ എല്ലാവരും ഏറ്റവുമധികം ഒന്നിച്ചു ചേരുന്നി ഇടം എന്നതുകൊണ്ട് ഡൈനിംഗ് ഹാള്‍ കരുതലോടെ വേണം ഒരുക്കാന്‍. പുതുമ ഒട്ടും ചോരാതെ ഫ്‌ലോറിങും ലൈറ്റിംഗും ശ്രദ്ധയോടെ വേണം ക്രമീകരിക്കാന്‍. ഡൈനിങ് റൂമില്‍ കഴിയുന്നതും സൂര്യപ്രകാശം കടത്തിവിടുന്ന ഡിസൈന്‍ ആണ് നല്ലത്. വിശാലമായ ജനലുകള്‍ വെക്കുകയോ സുഗമമായ വായുസഞ്ചാരം ഉറപ്പുവരുത്തും വിധത്തില്‍ വെന്റിലേഷന്‍ നല്‍കാനും ശ്രദ്ധിക്കണം.

ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ്ങ് നല്‍കുമ്പോള്‍ നേരിട്ട് വെളിച്ചം നല്‍കുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം.നേരിട്ടുള്ള ലൈറ്റ് വന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രാണികള്‍ ചാടാനുള്ള സാധ്യതയുണ്ട്. ഡിമ്മര്‍ കൂടിയുള്ള പെന്റന്റ് ലൈറ്റാണ് ഡൈനിങ് ടേബിളിനു മുകളില്‍ നല്‍കേണ്ടത്. ഡൈനിങ് ടേബിളിനു നടുവില്‍ പെന്റന്റും ഇരുവശങ്ങളിലും ഫാനും നല്‍കുകയാണെങ്കില്‍ വെളിച്ചവും കാറ്റും ശരിയായ അളവില്‍ ലഭിക്കും. ഡൈനിങ് സ്‌പേസിനു മാത്രമായി ഫ്ലോറിങ് നല്‍കാറുണ്ട്. വെള്ളം വീണ് വഴുക്കാനും, കറികള്‍താഴെ വീണ് കറ പിടിക്കാനും സാധ്യത ഉള്ളതിനാലാണിത്.അതിനാല്‍ പരമാവധി അല്‍പം പരുപരുത്ത ഫ്ലോറിങ്ങ് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.


Next Story

Related Stories