TopTop
Begin typing your search above and press return to search.

ഡൈനിങ് റൂം ചെലവ് കുറച്ച് മനോഹരമാക്കാം

ഡൈനിങ് റൂം ചെലവ് കുറച്ച് മനോഹരമാക്കാം

ഡൈനിങ് ടേബിളിലെത്തുന്ന നല്ല വിഭവങ്ങള്‍ കൊണ്ട് മാത്രം ചിലര്‍ക്ക് സംതൃപ്തി വരില്ല. ഡൈനിങ് റൂമും അതനുസരിച്ച് മനോഹരമാകണം. എന്നാല്‍ ചിലവ് കൂട്ടുന്ന കാര്യമായതിനാല്‍ അധികമാരും ഇതിന് മെക്കെടാറില്ല. എന്നാല്‍ ചിലവ് കുറഞ്ഞ രിതിയില്‍ ഡൈനിങ് ടേബിളും ജൈനിംഗ് മുറിയും ആകര്‍ഷകമാക്കുന്നതെങ്ങനെയെന്ന് ശ്രദ്ധിക്കാം.

ഗ്രേ കളറിലുള്ള വാള്‍പേപ്പര്‍, ലെതര്‍ ചെയര്‍, വൂവന്‍ റഗ്, ഒരു തൂക്ക് വിളക്കും, തടിയില്‍ തീര്‍ത്ത ഊണ് മേശയും ഡൈനിംഗ് ടേബിള്‍ മനോഹരമായില്ലേ, ഊണുമുറിയുടെ ഭിത്തികള്‍ക്ക് വെള്ളനിറം നല്‍കുന്നത് സ്ഥലവും വൃത്തിയും നല്‍കും. വലിയ അലങ്കാരങ്ങളൊന്നും പരീക്ഷിക്കേണ്ടതില്ല. അത് പൊടിയെ ക്ഷണിച്ച് വരുത്തും. നിലത്ത് നല്ല കളര്‍ഫുള്‍ റെഗ് നല്‍കാം. ലൈറ്റ് ബ്ലൂ, ഗ്രീന്‍, എല്ലോ നിറങ്ങളിലുള്ള ഡൈനിങ് ചെയറുകളും നല്‍കാം. ചെറിയ ഊണ് മുറിയാണോ, എങ്കില്‍ വൃത്താകൃതിയിലുള്ള ഊണ്മേശവാങ്ങാം. ചുറ്റും നടക്കാനും വിളമ്പാനും ഒക്കെ എളുപ്പമാകും. സ്ഥല നഷ്ടവും കുറയ്ക്കാം. മനോഹരമായ ടേബിള്‍ക്ലോത്ത് വേണമെങ്കില്‍ ഉപയോഗിക്കാം. വാഷ്ബേസിനും ഡൈനിങ് ഏരിയയും തമ്മില്‍ ഒരു വേര്‍തിരിവ് നല്‍കാം. റഗ്, മുള, എന്നിവകൊണ്ടുള്ള ഫോള്‍ഡിങ് പാര്‍ട്ടീഷനുകള്‍ വാങ്ങി വയ്ക്കാം.

ഡൈനിങ് ടേബിളിന് ഒരു വശത്ത് കുഷ്യന്‍ ബഞ്ച് ഒരുക്കാം. താഴെ ഭാഗം ഡ്രോയറുകളുമാക്കാം. സ്ഥലവും ലാഭിക്കാം. ഊണുമുറിയിലെ കര്‍ട്ടനുകള്‍ക്ക് വൈബ്രന്റ് കളറുകള്‍ നല്‍കിയാലോ.തടിയില്‍ തീര്‍ത്ത ഊണ് മേശയ്ക്ക് ഇരുവശവും തടിബഞ്ചുകളും ഇടാം. ഡൈനിങ് ടേബിളും കസേരയും സെറ്റായി വാങ്ങാനാണ് പലര്‍ക്കും താല്‍പര്യം. ഇതിന് പകരം മിസ്മാച്ച് സീറ്റിങ് ആക്കാം. പലതരം കസേരകള്‍ ഇടകലര്‍ത്തി ഇട്ടാല്‍ വ്യത്യസ്തമാകും.


Next Story

Related Stories