TopTop
Begin typing your search above and press return to search.

ആ ട്വീറ്റ് സത്യമായിരുന്നു; ഇലണ്‍ മസ്‌ക് 219 കോടിക്ക് ആഡംബര ഭവനങ്ങളിലൊന്ന് വിറ്റു

ആ ട്വീറ്റ് സത്യമായിരുന്നു; ഇലണ്‍ മസ്‌ക് 219 കോടിക്ക് ആഡംബര ഭവനങ്ങളിലൊന്ന് വിറ്റു

യുഎസ് വ്യവസായിയും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലണ്‍ മസ്‌ക് കഴിഞ്ഞ മെയിലാണ് ലോകത്തെ ഞെട്ടിച്ച ഒരു ട്വീറ്റുമായി രംഗത്തെത്തിയത്. ''എല്ലാ ഭൗതിക ആസ്തികളും വില്‍ക്കാന്‍ പോവുകയാണ്, വീടുപോലും വേണ്ട' ഇതായിരുന്നു ആ ട്വീറ്റ്. അന്ന് തന്നെ താന്‍ ഇത് തമാശയായി പറയുന്നതല്ലെന്നും മസ്‌ക് പറഞ്ഞിരുന്നു. ഇപ്പോഴിത തന്റെ ആഡംബര വീടുകളിലൊന്ന് ഇലണ്‍ മസ്‌ക് വിറ്റുവെന്ന റിപോര്‍ട്ടുകളും പുറത്തു വന്നിരിക്കുന്നു.

16,251 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവാണ് മസ്‌ക് വിറ്റത്. ചൈനയിലെ ടെക്ഈസ് കമ്പനിയുടെ സിഇഇ ആയ വില്യം ഡിങ്ങാണ് മസ്‌കിന്റെ ഭവനം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 29 മില്യണ്‍ ഡോളര്‍( ഏകദേശംഇരുനൂറ്റിപത്തൊമ്പതു കോടി നാല്‍പത്തിയെട്ടു ലക്ഷം രൂപ) വിലയ്ക്കായിരുന്നു വില്‍പന നടന്നത്. 1.67 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച വീട് ഏഴു ബെഡ്റൂമുകള്‍, പതിനൊന്ന് ബാത്റൂമുകള്‍, സ്വിമ്മിങ് പൂള്‍, ഔട്ട്ഡോര്‍ ഡൈനിങ്, ഗസ്റ്റ് സ്യൂട്ട്, ഇരുനിലകളിലുള്ള ലൈബ്രറി, തീയേറ്റര്‍, കായിക ഉപാധികള്‍ക്കുള്ള ഇടങ്ങള്‍, തുടങ്ങിയ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു.

നടന്‍ ജീന്‍ വില്‍ഡറില്‍ നിന്നു മസ്‌ക് സ്വന്തമാക്കിയ വീട് ഉള്‍പ്പെടെ മൂന്നു വീടുകളും മസ്‌ക് വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. 472 കോടിക്കാണ് മൂന്നു വീടുകള്‍ വില്‍പനയ്ക്കിട്ടിരിക്കുന്നത്. മസ്‌ക്കിന് ലോസ്ആഞ്ചലസില്‍ ഏഴോളം വീടുകളുണ്ട്. 24.4 മില്യണ്‍ ഡോളറിന്റെ ആഡംബര മാന്‍ഷന്‍, പതിനേഴ് മില്യണ്‍ ഡോളറിന്റെ മാന്‍ഷന്‍, 6.75 മില്യണ്‍ ഡോളറിന്റെ വീട് എന്നിങ്ങനെ പോകുന്നു അവ.


Next Story

Related Stories