TopTop
Begin typing your search above and press return to search.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലേക്ക് 23 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലേക്ക് 23 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ് നിർമ്മാണ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി. നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം.എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകിയത്. https://www.life2020.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.


Next Story

Related Stories