Top

സാങ്കേതികവിദ്യയുടെ വളര്‍ച്ച സ്മാർട്ട്‌ വീടുകളിലേക്ക് എത്തിക്കും

സാങ്കേതികവിദ്യയുടെ വളര്‍ച്ച സ്മാർട്ട്‌  വീടുകളിലേക്ക് എത്തിക്കും

സാങ്കേതികവിദ്യ രംഗത്ത് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് വരുന്നത്. അതുകൊണ്ട് തന്നെ വിവിധ മേഖലകളില്‍ ഈ മാറ്റങ്ങള്‍ വലിയ രീതിയില്‍ പ്രതിഫലിക്കും എന്നതും ഉറപ്പാണ്. വിദഗ്ധരായ ആര്‍ക്കിടെക്ടുമാരുടെ പ്രവചനം അനുസരിച്ച് സമീപ കാലത്തിനുള്ളില്‍ ലോകത്ത് കൂടുതല്‍ സ്മാർട്ട്‌ വീടുകള്‍ എത്തുമെന്നാണ്. ഭാവി മുന്‍കൂട്ടി കണ്ടു ആവശ്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്ത വീടുകളായിരിക്കും ഭാവിയിലെ താരങ്ങള്‍. ഇന്റീരിയര്‍ ഡിസൈന്‍, മുറികള്‍, ഭാവിയില്‍ വരുത്താന്‍ ആവശ്യം വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവ പണിയുമ്പോള്‍ തന്നെ കണ്ടെത്തി തരുന്ന സോഫ്റ്റ്വെയറുകള്‍ ഇതിനോടകം പ്രചാരത്തിലായി തുടങ്ങിയിട്ടുണ്ട്.

പ്രധാനമായും അടുക്കളയില്‍ നിന്ന് തന്നെ വലിയ മാറ്റങ്ങള്‍ തുടങ്ങും. വരും കാലത്ത് അടുക്കള കൂടുതല്‍ സ്മാര്‍ട്ടാകുമെന്നാണ് പ്രവചനം. വോയിസ് റെക്കഗ്‌നീഷന്‍ ഉള്ള ഉപകരണങ്ങള്‍ വരുന്നതോടെ അടുക്കളപ്പണി കൂടുതല്‍ ആസ്വാദ്യകരമാകും. അടുക്കളപ്പണിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം കൂടി വരുന്നതായാണ് സര്‍വേ ഫലങ്ങള്‍. താമസിയാതെ അടുക്കളപ്പണി ഒരു കൂട്ടുത്തരവാദിത്വം എന്ന നിലയിലേക്ക് മാറും.

2025 ആകുമ്പോഴേക്കും വീടും ചുറ്റുപാടും അന്വേഷിക്കാന്‍ ഡ്രോണുകള്‍ രംഗത്തെത്തുമെന്നാണ് ഒരു പ്രവചനം. വ്യക്തികള്‍ക്ക് ഇവ ഉപയോഗിച്ച് വിവരശേഖരണം നടത്താന്‍ കഴിയും. വിര്‍ച്വല്‍ റിയാലിറ്റി, വിയറബിള്‍ ഡിവൈസുകള്‍ ഉപയോഗിച്ച് ഏതൊരാള്‍ക്കും വീട് മോടി പിടിപ്പിക്കാനും പ്ലാനുകള്‍ തയാറാക്കാനും കഴിയുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.


Next Story

Related Stories