Top

മിനിവാന്‍ സഞ്ചരിക്കുന്ന വീടാക്കി; 25 രാജ്യങ്ങള്‍ കറങ്ങി ദമ്പതികള്‍

മിനിവാന്‍ സഞ്ചരിക്കുന്ന വീടാക്കി; 25 രാജ്യങ്ങള്‍ കറങ്ങി ദമ്പതികള്‍

യുകെയിലെ കോണ്‍വാളിലെ ഹെയ്ലില്‍ നിന്നുള്ള ബെന്‍ ഫ്യൂറി(26), ലൂസി പിനെല്‍ (24) ദമ്പതികള്‍ 1000 ഡോളര്‍ മുടക്കി ഒരു മിനി വാന്‍ വാങ്ങുകയും പിന്നീട് അത് ഒരു വീടാക്കി മാറ്റി ലോകം ചുറ്റുകയാണ്. ബെന്‍ ഫ്യൂറിയും കാമുകി ലൂസി പിനാലും തങ്ങളുടെ പഠനശേഷമാണ് ലോകം ചുറ്റി കറങ്ങാന്‍ തീരുമാനിച്ചത്. തീരുമാനം എടുത്ത ശേഷം രണ്ടാളും നന്നായി ജോലി ചെയ്തു പണമുണ്ടാക്കി വാഹനം വാങ്ങി. പിന്നീടത് എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാക്കി മാറ്റുകയായിരുന്നു. സഞ്ചരിക്കുന്ന ഈ വീട്ടില്‍ ഗ്യാസ് ഓവന്‍, കൂളര്‍, ഹീറ്റര്‍, ഫ്രിഡ്ജ്, ടോയിലറ്റ് , സോളര്‍ പാനല്‍ , വാട്ടര്‍ ടാങ്ക് എന്നിങ്ങനെ എല്ലാം ഉണ്ട്. ഇത് വരെ 25 രാജ്യങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചു കഴിഞ്ഞു. വരുമാനത്തിനായി ഫൊട്ടോഗ്രഫി, ഫിലിം മേക്കിംഗ് എന്നിവ വഴിനീളെ ചെയ്യും. എന്നിട്ട് പിന്നെയും സഞ്ചരിക്കും. യാത്രയിലുടനീളം വാങ്ങിയ സാധനങ്ങള്‍ കൊണ്ടാണ് ഇവര്‍ വാന്‍ അലങ്കരിച്ചിരിക്കുന്നത്. അതില്‍ ഇന്ത്യയില്‍ നിന്നുള്ള ഷീറ്റ് വരെയുണ്ട്.


2015 ല്‍ ബിരുദ പഠനത്തിനു ശേഷം, വേനല്‍ക്കാലത്ത് അവര്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുകയും യാത്രകള്‍ക്കായി അവരുടെ സ്വപ്ന വാന്‍ വാങ്ങുകയും ആയിരുന്നു. മിസ്റ്റര്‍ ഫ്യൂറി ഒരു ഷെഫായി ജോലി ചെയ്തിരുന്നു, മിസ് പിനെല്‍ അധ്വാനിയുമായിരുന്നു. യാത്രയില്‍ ഫൊട്ടോഗ്രഫി, ഫിലിം മേക്കിംഗ് എന്നിവയിലൂടെ ഒരു ദിവസം 20 ഡോളര്‍ വരെ അവര്‍ സമ്പാദിക്കും. വാനില്‍ താമസിക്കുന്ന ദമ്പതികള്‍ പണം ലാഭിക്കുകയാണ്. കാരണം വൈദ്യുത, വെള്ളം, കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ അടയ്ക്കേണ്ടതില്ല, ടാങ്കിന് ഡീസല്‍ മാത്രം- സൗരോര്‍ജ്ജം ഉപയോഗിച്ച് ടാപ്പുകളില്‍ നിന്നോ ഉറവകളില്‍ നിന്നോ വാട്ടര്‍ ടാങ്കുകള്‍ നിറയ്ക്കുന്നു. വേനല്‍ക്കാലത്ത് ജോലിചെയ്യാനും കുറച്ച് പണം ലാഭിക്കാനും ഈ ജോഡി സ്വന്തം നാട്ടിലേക്ക് മടങ്ങും. പിന്നീട് അവര്‍ വീണ്ടും യാത്രകള്‍കള്‍ക്കായി ഇറങ്ങും. യൂറോപ്പിലുടനീളം, കിഴക്ക് ഉക്രെയ്ന്‍, തെക്ക് ഗ്രീസ് വരെ 25 രാജ്യങ്ങളിലേക്ക് അവര്‍ യാത്ര ചെയ്തിട്ടുണ്ട്. ഏഴ് മാസം നീളുന്നതാണ് ഇവരുടെ അടുത്ത യാത്ര അതില്‍ 13 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു, അതിനുശേഷവും അതിനുശേഷം അവര്‍ ഏഷ്യയിലേക്ക് പോകും.











Next Story

Related Stories