TopTop
Begin typing your search above and press return to search.

നഗരമധ്യത്തില്‍ ഔഷധ സസ്യങ്ങളാല്‍ നിറഞ്ഞ ഒരു വീട്

നഗരമധ്യത്തില്‍ ഔഷധ സസ്യങ്ങളാല്‍ നിറഞ്ഞ ഒരു വീട്

നഗരമധ്യത്തില്‍ ഔഷധച്ചെടികളാല്‍ നിറഞ്ഞ ഒരു വീടൊരുക്കുകയാണ് കണ്ണൂര്‍ കക്കാട് റോഡിലെ ഈ ദമ്പതികള്‍. അപൂര്‍വങ്ങളായ ഔഷധച്ചെടികള്‍ ശേഖരിച്ച് വരും തലമുറയെ പരിചയപ്പെടുത്തുകയാണ് രജീവും ഭാര്യ കവിതയും. കണ്ണൂര്‍ കക്കാട്ടെ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്തെ പഴയ വീടിനുചുറ്റും മണ്‍ചട്ടിയില്‍ 268 ഇനം ചെടികളാണ് രജീവും കവിതയും നട്ടുവളര്‍ത്തുന്നത്. ഒരുകാലത്തെ പ്രശസ്തനായ മരക്കാര്‍കണ്ടി വൈദ്യര്‍ എന്നറിയപ്പടുന്ന ശങ്കരന്‍ വൈദ്യരുടെ മകന്‍ അച്ഛന്റെ ഓര്‍മ നിലനിര്‍ത്തുകയാണ് ഔഷധത്തോട്ടത്തിലൂടെ. അച്ഛന്‍ ചികിത്സ നടത്തിയ ഓടിട്ട കെട്ടിടത്തിന് ചുറ്റുമാണ് ഔഷധത്തോട്ടം ഒരുക്കിയിരിക്കുന്നത്.

വെള്ളം കട്ടയാവുന്ന ജലസ്തംഭനി മുതല്‍ വാതപിത്ത കഫജന്യ രോഗങ്ങള്‍ക്കും മാറാവ്യാധികള്‍ക്കും ഉപയോഗിക്കുന്ന മരുന്നുചെടികള്‍ അവയുടെ പേരിനൊപ്പം ഉപയോഗവും ശാസ്ത്രീയനാമവും രേഖപ്പെടുത്തിയാണ് സംരക്ഷിക്കുന്നത്. അശ്വതി മുതല്‍ രേവതി വരെ നക്ഷത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചെടികളെ അവയുടെ ശാസ്ത്രീയനാമത്തോടെ വളര്‍ത്തുന്നു. വിവിധ ഇടങ്ങളില്‍ നിന്ന് മാസങ്ങളായി ശേഖരിച്ച ഓഷധങ്ങളാണ്് ഇവയെന്ന് ഇവര്‍ പറയുന്നു. ഇപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും ഔഷധച്ചെടികളെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും ഉപകരിക്കുന്ന തരത്തില്‍ തോട്ടത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ ദമ്പതിമാര്‍.


Next Story

Related Stories