TopTop
Begin typing your search above and press return to search.

വീടിന് ഭംഗികൂട്ടുന്ന വിധം ബാല്‍ക്കണികള്‍ ഒരുക്കാം

വീടിന് ഭംഗികൂട്ടുന്ന വിധം ബാല്‍ക്കണികള്‍ ഒരുക്കാം

വൃത്തിയായി സൂഷിച്ചാല്‍ വീടിന് ഭംഗികൂട്ടുന്ന ഒന്നാണ് ബാല്‍ക്കണികള്‍. നിലത്ത് പ്രിന്റുള്ള ചെറിയ കാര്‍പ്പെറ്റ് വിരിച്ചും അധികം വളരാത്ത പച്ചപ്പുള്ള ചെടികള്‍ വയ്ക്കുന്നതും ബാല്‍ക്കണിക്ക് മനോഹാര്യത കൂട്ടുന്ന കാര്യങ്ങളാണ്. ആന്റിക്ക് ലുക്കുള്ള ഒരു തൂക്ക് വിളക്ക്, തടിയിലോ, കളിമണ്ണിലോ തീര്‍ത്തവയാണെങ്കില്‍ കൂടുതല്‍ ഭംഗി നല്‍കും. ബാല്‍ക്കണിയുടെ അരിക് വശം കാഴ്ചകള്‍ മറയ്ക്കാത്തപോലെ അഴികള്‍ നല്‍കാം. ഒന്നോ രണ്ടോ ബീച്ച് ചെയറുകളും ഒരുക്കാം. ഒരു റൗണ്ടഡ് കോഫീ ടേബിളും ഇടാം. വലിയ ബാല്‍ക്കണിയാണെങ്കില്‍ ഒരു ഔട്ട് ഡോര്‍ ഡൈനിങ് റൂമാക്കാം. തടിയിലുള്ള ഉയരമുള്ള മേശയും ബെഞ്ചും ക്രമീകരിക്കാം. ചുവപ്പ്, നീല നിറങ്ങളിലുള്ള ബൗളുകളും സണ്‍ ഷേഡില്‍ മഞ്ഞ, വെള്ള നിറങ്ങളും നല്‍കി ഒന്ന് കളര്‍ഫുള്‍ ആക്കാം.

വേണമെങ്കില്‍ ഇഷ്ടത്തിനനുസരിച്ച് ബാല്‍ക്കണി ലിവിങ് റൂ തന്നെ ആക്കാം. ഒന്നോ രണ്ടോ ആം ചെയറുകളും ഒരും കംഫി കൗച്ചും, കോഫീ ടേബിളും, തൂക്കുവിളക്കും ഒക്കെ മതി ഇതിന്. ബാല്‍ക്കണി വാം സ്ട്രിങ് ലൈറ്റുകള്‍കൊണ്ട് അലങ്കരിക്കുന്നതാണ് മനോഹാര്യത കൂട്ടാന്‍ നല്ലത്.ബാല്‍ക്കണിയില്‍ പൂന്തോട്ടത്തിന് പകടരം പുറത്തേയ്ക്ക് വളര്‍ന്നപടരുന്നതരം ചെടികള്‍ നടുന്നതാണ് നല്ലത്. ചുവപ്പ്, ഓറഞ്ച്, മജന്ത പോലെ നല്ല നിറങ്ങളുള്ളവയാണ് ഇതിന് നല്ലത്.


Next Story

Related Stories