വീട്ടില്‍ മറ്റെല്ലാ മുറികളെക്കാള്‍ ഏറെ ശ്രദ്ധകൊടുക്കുന്ന ഏരിയായാണ് സ്വീകരണ മുറി. വിലകൂടിയ ഫര്‍ണിച്ചറുകള്‍ നിറച്ചും അലങ്കാരപ്പണികള്‍ നടത്തിയും ചിലര്‍ സ്വീകരണ മുറി മനോഹരവും ആകര്‍ഷകവും ആക്കുന്നു. എന്നാല്‍ കുറഞ്ഞ ചിലവില്‍ ഈ ഭാഗം എങ്ങനെ മനോഹവരമാക്കാം എന്ന് ശ്രദ്ധിക്കാം. ഇതിനായി ബ്രൈറ്റ് കളര്‍ വാള്‍പേപ്പര്‍ അല്ലെങ്കില്‍ വാള് ആര്‍ട്ട് ഉപയോഗിക്കാം. വാതില്‍ തുറന്ന് അകത്ത് കടക്കുമ്ബോള്‍ കാണുന്ന ഭിത്തിയില്‍ ഓറഞ്ച്, പിങ്ക്, മഞ്ഞ ഇങ്ങനെ ബ്രൈറ്റ് നിറങ്ങളിലുള്ള വാള്‍പേപ്പര്‍ പതിച്ചാലോ. അല്ലെങ്കില്‍ ഈ നിറങ്ങളില്‍ വാള് ആര്‍ട്ട് ചെയ്താലും മതി. അതിന് താഴെയായി ഇന്‍ബില്‍ട് സീറ്റിങ് നല്‍കാം. മാച്ചിങ് കുഷ്യനുകളും വയ്ക്കാം. വാതില്‍ തുറക്കുമ്ബോള്‍ ആന്റിക് ഫീല്‍ തരുന്ന ഉപകരണങ്ങള്‍ ക്രമീകരിക്കാം.
ഭിത്തിയില്‍ പേസ്റ്റല്‍ കളറോ പ്രിന്റുകളോ നല്‍കാം. പല വലിപ്പത്തിലുള്ള ഫോട്ടോസ് ഫ്രെയിം ചെയ്ത് വയ്ക്കാം. മോഡേണ്‍ മുറിയാണ്. എങ്കിലും വാതിലിന് മുന്നില്‍ ഹെവിവര്ക്കുള്ള ഒരു റഗ് ഇടാം. രാജകീയമാകും. മുകളില്‍ ആന്റിക് ആന്‍ഡ് സിമ്ബിള് തൂക്ക് വിളക്കും നല്‍കാം. വസ്ത്രങ്ങളില്‍ മാത്രമല്ല ഭിത്തിയിലും സ്ട്രൈപ്സ് നല്‍കുന്നത് ക്ലാസിക് ലുക്ക് നല്‍കും. സ്റ്റെയര്‍ ഏരിയ, സ്വീകരണമുറിയുടെ വാതിലിന് ഇരു വശങ്ങള്, വാതിലിന് എതിരെയുള്ള ഭിത്തി... ഇവിടെയൊക്കെ ബ്രൈറ്റ് കളറിലുള്ള സ്ട്രൈപ്പ്സ് നല്‍കാം. വാതിലിന് എതിര്‍വശമുള്ള ഭിത്തിയില്‍ ചെറിയ തട്ടൊരുക്കി ഒന്നോ രണ്ടോ ചെടികളും വയ്ക്കാം. വേണമെങ്കില്‍ ഒന്നോ രണ്ടോ ചിത്രങ്ങളും.