Top

വീടിന് അനുയോജ്യമായ രീതിയില്‍ അകത്തളങ്ങളും ക്രമീകരിക്കാം

വീടിന് അനുയോജ്യമായ രീതിയില്‍ അകത്തളങ്ങളും ക്രമീകരിക്കാം

മനസിനിഷ്ടപ്പെട്ട രീതിയില്‍ വീട് പണി കഴിപ്പിക്കുമ്പോള്‍ വീടിന്റെ അകത്തളം ഭംഗിയായി ക്രമീകരിക്കുന്നതില്‍ അതിലേറെ ശ്രദ്ധ വേണം. വീടിനകത്തെ സ്ഥല പരിമിതി കണക്കിലെടുത്ത് വേണം വീട്ടുപകരണങ്ങള്‍ വാങ്ങുന്നതും അവ കൃത്യമായ ഇടങ്ങളില്‍ സജീകരിക്കാനും. അതിനാദ്യം ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. ഇലക്ട്രിക്കല്‍ വര്‍ക്കെല്ലാം ഈ സജ്ജീകരണം അനുസരിച്ചായിരിക്കണം. 6 അടി വീതിയുള്ള കട്ടിലാണെങ്കില്‍ അതനുസരിച്ച് ക്രമീകരിച്ചാകണം കട്ടിലിടുന്നത്. കട്ടിലില്‍നിന്ന് കൈ എത്തുന്ന ദൂരത്തില്‍ സ്വിച്ച് ബോഡ് വെക്കാം. പിന്നീട് ഈ അളവുകളില്‍ ഫര്‍ണിച്ചര്‍ ക്രമീകരിച്ചുകഴിഞ്ഞാല്‍ ഡെക്കറേഷന്‍ പാര്‍ട്ടിലേക്ക് കടക്കാം.

രൂപംമാറ്റാവുന്ന ഫര്‍ണിച്ചറുകള്‍ ഉപയോഗപ്രദമാണ്. അവ ഒന്നിലധികം കാര്യങ്ങള്‍ക്കായി ഉപേയാഗിക്കാം മേശയായും സോഫയായും കട്ടിലായും ഉപയോഗിക്കാവുന്നവയുണ്ട്. സ്ഥലസൗകര്യമുള്ള ഇടങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. അതുകൊണ്ട് തന്നെ ലളിതമായ ഫര്‍ണിച്ചറിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍.

വാള്‍പേപ്പറുകളും ടെക്‌സ്ച്വര്‍ പെയിന്റിങ്ങുമാണ് ചുമരുകള്‍ക്ക് കൂടുതല്‍ ഭംഗിവരുത്താന്‍ ചെയ്യുന്നത്. മുറിയുടെ ഒരുഭാഗത്തെ ചുവരില്‍ ഇത് ചെയ്താലും മതിയാകും. അഴുക്കു പുരണ്ടാല്‍ കഴുകിക്കളയാവുന്ന പെയിന്റുകളും അതിനു മുകളില്‍ കൊടുക്കാവുന്ന കോട്ടിങ്ങുകളും ലഭ്യമാണ്. ചെളിപിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മാത്രമായും ഇവ ഉപയോഗിക്കാം. ഫ്േളാറിങ്ങിനായി വില കുറഞ്ഞ കടപ്പമുതല്‍ ഇറ്റാലിയന്‍ മാര്‍ബിളും വുഡന്‍ ഫ്ളോറിങ്ങും വരെ വളരെ ട്രെന്‍ഡിയായി ഡിസൈന്‍ചെയ്യാം.


Next Story

Related Stories